തേങ്ങാപ്പാലില്‍നിന്ന് വെസ്റ്റ വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലെത്തുന്നു
തേങ്ങാപ്പാലില്‍നിന്ന് വെസ്റ്റ വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലെത്തുന്നു
Wednesday, January 1, 2025 12:14 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി തേ​​​ങ്ങാ​​​പ്പാ​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു നി​​​ര്‍മി​​​ക്കു​​​ന്ന വീ​​​ഗ​​​ന്‍ ഐ​​​സ്ഡ്ക്രീം വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കാ​​​ന്‍ ഒ​​​രു​​​ങ്ങി വെ​​​സ്റ്റ. പാ​​​ലും അ​​​നു​​​ബ​​​ന്ധ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ഒ​​​ഴി​​​വാ​​​ക്കി സ​​​സ്യാ​​​ധി​​​ഷ്ഠി​​​ത പാ​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് നി​​​ര്‍മി​​​ക്കു​​​ന്ന​​​താ​​​ണ് വീ​​​ഗ​​​ന്‍ ഐ​​​സ്ഡ്ക്രീം.

മും​​​ബെ, ത​​​മി​​​ഴ്‌​​​നാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ വീ​​​ഗ​​​ന്‍ ഐ​​​സ്ഡ് ക്രീം ​​​നി​​​ര്‍മി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണു തേ​​​ങ്ങാ​​​പ്പാ​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് നി​​​ര്‍മി​​​ക്കു​​​ന്ന​​​ത്. ഉ​​​ത്പ​​​ന്നം ഫെ​​​ബ്രു​​​വ​​​രി ആ​​​ദ്യ​​​വാ​​​രം പു​​​റ​​​ത്തി​​​റ​​​ക്കും.


കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ വെ​​​സ്റ്റ ബ്രാ​​​ന്‍ഡ് അം​​​ബാ​​​സ​​​ഡ​​​റും അ​​​ഭി​​​നേ​​​ത്രി​​​യു​​​മാ​​​യ ക​​​ല്യാ​​​ണി പ്രി​​​യ​​​ദ​​​ര്‍ശ​​​ന്‍ പ്രോ​​​ഡ​​​ക്‌ട് ലോ​​​ഞ്ചിം​​​ഗ് നി​​​ര്‍വ​​​ഹി​​​ക്കും.

വെ​​​സ്റ്റ കൊ​​​ക്കോ പാം ​​​എ​​​ന്ന​​​പേ​​​രി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ഐ​​​സ്ഡ് ക്രീം ​​​വി​​​വി​​​ധ രു​​​ചി​​​ക​​​ളി​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ക്കു ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.