മു​ത്തൂ​റ്റ് ഫി​നാ​ന്‍​സി​ന് സം​യോ​ജി​ത അ​റ്റാ​ദാ​യം 2517 കോ​ടി
മു​ത്തൂ​റ്റ് ഫി​നാ​ന്‍​സി​ന് സം​യോ​ജി​ത  അ​റ്റാ​ദാ​യം 2517 കോ​ടി
Thursday, November 14, 2024 11:47 PM IST
കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സ് ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം ആ​​​ദ്യ പ​​​കു​​​തി​​​യി​​​ല്‍ 2517 കോ​​​ടി രൂ​​​പ​​​യു​​​ടെ സം​​​യോ​​​ജി​​​ത അ​​​റ്റാ​​​ദാ​​​യം നേ​​​ടി. മു​​​ന്‍​വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ 2,140 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. 18 ശ​​​ത​​​മാ​​​ന​​​മാ​​​ണു വ​​​ര്‍​ധ​​​ന.

അ​​​തേ​​​സ​​​മ​​​യം, ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ല്‍ 1,321 കോ​​​ടി രൂ​​​പ​​​യാ​​​ണ് സം​​​യോ​​​ജി​​​ത അ​​​റ്റാ​​​ദാ​​​യം. മു​​​ന്‍വ​​​ര്‍​ഷ​​​ത്തെ 1,095 കോ​​​ടി രൂ​​​പ​​​യേ​​​ക്കാ​​​ള്‍ വാ​​​ര്‍​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 21 ശ​​​ത​​​മാ​​​ന​​​മാ​​​ണു വ​​​ര്‍​ധ​​​ന.

ക​​​മ്പ​​​നി കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​കെ ആ​​​സ്തി​​​ക​​​ള്‍ ആ​​​ദ്യ പ​​​കു​​​തി​​​യി​​​ല്‍ 1,04,149 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. മു​​​ന്‍വ​​​ര്‍​ഷം ഇ​​​തേ​ കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഇ​​​ത് 79,493 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. 31 ശ​​​ത​​​മാ​​​ന​​​മാ​​​ണു വ​​​ര്‍​ധ​​​ന. സ്വ​​​ര്‍​ണ​​വാ​​​യ്പ 28 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 86,164 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.


ന​​ട​​പ്പു​​വ​​​ര്‍​ഷം ആ​​​ദ്യ​​പ​​​കു​​​തി​​​യി​​​ലെ മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സി​​​ന്‍റെ മാ​​​ത്രം അ​​​റ്റാ​​​ദാ​​​യം 2,330 കോ​​​ടി രൂ​​​പ​​​യാ​​​ണ്. മു​​​ന്‍വ​​​ര്‍​ഷ​​​ത്തെ 1,966 കോ​​​ടി രൂ​​​പ​​​യേ​​​ക്കാ​​​ള്‍ 18 ശ​​​ത​​​മാ​​​ന​​​മാ​​​ണു വ​​​ര്‍​ധ​​​ന. ര​​​ണ്ടാം​​പാ​​​ദ​​​ത്തി​​​ല്‍ ഇ​​​ത് 1,251 കോ​​​ടി രൂ​​​പ​​​യാ​​​ണ്.

മു​​​ന്‍​വ​​​ര്‍​ഷം ഇ​​തേ പാ​​​ദ​​​ത്തി​​​ല്‍ 991 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം ആ​​​ദ്യ​​പ​​​കു​​​തി​​​യി​​​ല്‍ മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സി​​​ന്‍റെ മാ​​​ത്രം ക​​​മ്പ​​​നി കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​സ്തി​​​ക​​​ള്‍ 90,197 കോ​​​ടി രൂ​​​പ​​​യാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.