ഒസാമു സുസുക്കി; മാരുതി 800ന്‍റെ ശില്പി
ഒസാമു സുസുക്കി; മാരുതി 800ന്‍റെ ശില്പി
Saturday, December 28, 2024 12:08 AM IST
സു​​​​സു​​​​ക്കി​​​​യെ ആ​​​​ഗോ​​​​ള​​​​ബ്രാ​​​​ന്‍ഡാ​​​​ക്കി വ​​​​ള​​​​ര്‍ത്തു​​​​ന്ന​​​​തി​​​​ല്‍ മു​​​​ഖ്യ​​​​പ​​​​ങ്ക് വ​​​​ഹി​​​​ച്ച​​​​യാ​​​​ളാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം അ​​​​ന്ത​​​​രി​​​​ച്ച ഒ​​​​​സാ​​​​​മു സു​​​​​സു​​​​​ക്കി. മാ​​​​രു​​​​തി ഉ​​​​ദ്യോ​​​​ഗി​​​​ന് പു​​​​റ​​​​മെ, ജ​​​​ന​​​​റ​​​​ല്‍ മോ​​​​ട്ടോ​​​​ര്‍സ്, ഫോ​​​​ക്‌​​​​സ്‌​​​​വാ​​​​ഗ​​​​ൺ‍ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​മാ​​​​യും ചേ​​​​ര്‍ന്ന് കാ​​​​റു​​​​ക​​​​ള്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

ഒ​​​​​സാ​​​​​മുവി​​​​​ന്‍റെ കാ​​​​​ല​​​​​ത്താ​​​​​ണ് മാ​​​​​രു​​​​​തി സാധാരണക്കാർക്കുവേണ്ടി ചെ​​​​​റു​​​​​കാ​​​​​റു​​​​​ക​​​​​ളി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ ശ്ര​​​​​ദ്ധ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്. പി​​​​​ന്നീ​​​​​ട് ഇ​​​​​ന്ത്യ​​​​​യു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ച്ച് മാ​​​​​രു​​​​​തി ഉ​​​​​ദ്യോ​​​​​ഗ് ലി​​​​​മി​​​​​റ്റ​​​​​ഡ് സ്ഥാ​​​​​പി​​​​​ച്ച​​​​​തും ഒ​​​​​സാ​​​​​മു​​​​​വി​​​​​ന്‍റെ കാ​​​​​ല​​​​​ത്താ​​​​​ണ്.1982​​​ല്‍ ​ഇ​​​​ന്ത്യ​​​​ന്‍ വി​​​​പ​​​​ണി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​ച്ച സു​​​​സു​​​​ക്കി, പി​​​​ന്നീ​​​​ട് രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ കാ​​​​ര്‍ നി​​​​ര്‍മാ​​​​താ​​​​ക്ക​​​​ളി​​​​ലൊ​​​​ന്നാ​​​​യി മാ​​​​റി. മാ​​​​​രു​​​​​തി 800 എ​​​​​ന്ന ജ​​​​​ന​​​​​പ്രി​​​​​യ ബ്രാ​​​​​ൻ​​​​​ഡി​​​​​ന്‍റെ ഉ​​​​​പ​​​​​ജ്ഞാ​​​​​താ​​​​​വും അ​​​​​ദ്ദേ​​​​​ഹ​​​​​മാ​​​​​ണ്. ജ​​​​​പ്പാ​​​​​നി​​​​​ലെ ജ​​​​​ന​​​​​പ്രി​​​​​യ കാ​​​​​റാ​​​​​യ സു​​​​​സു​​​​​ക്കി ഓ​​​​​ൾ​​​​​ട്ടോ​​​​​യി​​​​​ൽ​​​​​നി​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു മാ​​​​​രു​​​​​തി 800ന്‍റെ ജ​​​​​ന​​​​​നം.

1958ൽ ​​​സു​​​​സു​​​​ക്കി മോ​​​​ട്ടോ​​​​ര്‍സി​​​​ല്‍

മ​​​​ധ്യ ജ​​​​പ്പാ​​​​നി​​​​ലെ ജി​​​​ഫി​​​​യി​​​​ല്‍ 1930ല്‍ ​​​​ജ​​​​നി​​​​ച്ച ഒ​​​​സാ​​​​മ സു​​​​സു​​​​കി 1958ലാ​​​​ണ് സു​​​​സു​​​​ക്കി മോ​​​​ട്ടോ​​​​ര്‍സി​​​​ല്‍ ചേ​​​​രു​​​​ന്ന​​​​ത്. 1963ൽ ​​​​​അ​​​​​ദ്ദേ​​​​​ഹം ഡ​​​​​യ​​​​​റ​​​​​ക്‌​​​​​ട​​​​​ർ സ്ഥാ​​​​​ന​​​​​ത്തെ​​​​​ത്തി. ജൂ​​​​​ണി​​​​​യ​​​​​ർ, സീ​​​​​നി​​​​​യ​​​​​ർ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള ച​​​​​വി​​​​​ട്ടു​​​​​പ​​​​​ടി​​​​​ക​​​​​ൾകൂ​​​​​ടി പി​​​​​ന്നി​​​​​ട്ട് 1978ൽ ​​​​​ക​​​​​മ്പ​​​​​നി​​​​​യു​​​​​ടെ പ്ര​​​​​സി​​​​​ഡ​​​​​ന്‍റും ചീ​​​​​ഫ് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഓ​​​​​ഫീ​​​​​സ​​​​​റു​​​​​മാ​​​​​യി. 2000ത്തിൽ ​​​​​ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻസ്ഥാ​​​​​നം ഏ​​​​​റ്റെ​​​​​ടു​​​​​ത്തു. സു​​​​സു​​​​കി ക​​​​മ്പ​​​​നി​​​​യു​​​​ടെ ത​​​​ല​​​​പ്പ​​​​ത്ത് 40 വ​​​​ര്‍ഷ​​​​ത്തോ​​​​ളം തു​​​​ട​​​​ര്‍ന്ന ഒ​​​​സാ​​​​മു 2021ലാ​​​​ണ് സ്ഥാ​​​​നമൊ​​​​ഴി​​​​യു​​​​ന്ന​​​​ത്. ചെ​​​​യ​​​​ര്‍മാ​​​​ന്‍സ്ഥാ​​​​നം ഒ​​​​ഴി​​​​ഞ്ഞ​​​​ശേ​​​​ഷ​​​​വും ക​​​​മ്പ​​​​നി​​​​യു​​​​ടെ ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​നാ​​​​യി പ്ര​​​​വ​​​​ര്‍ത്തി​​​​ച്ചുവ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സു​​​​​സു​​​​​ക്കി​​​​​യു​​​​​ടെ വ​​​​​ള​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക പ​​​​​ങ്ക് വ​​​​​ഹി​​​​​ച്ച ഇ​​​​​ന്ത്യ​​​​​ൻ വി​​​​​പ​​​​​ണി​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള ഈ ​​​​​രം​​​​​ഗ​​​​​പ്ര​​​​​വേ​​​​​ശ​​​​​ത്തി​​​​​നു പി​​​​​ന്നി​​​​​ലെ ബു​​​​​ദ്ധി​​​​​കേ​​​​​ന്ദ്രം ഒ​​​​​സാ​​​​​മു​​​​​വാ​​​​​യി​​​​​രു​​​​​ന്നു. 1982ലാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രു​​​​​മാ​​​​​യി സു​​​​​സു​​​​​ക്കി ക​​​​​രാ​​​​​ർ ഒ​​​​​പ്പി​​​​​ട്ട​​​​​തും മാ​​​​​രു​​​​​തി ഉ​​​​​ദ്യോ​​​​​ഗ് ലി​​​​​മി​​​​​റ്റ​​​​​ഡ് പി​​​​​റ​​​​​ന്ന​​​​​തും. അ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ നോ​​​​​ക്കി​​​​​യാ​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ വാ​​​​​ഹ​​​​​ന​​​​​ലോ​​​​​ക​​​​​ത്തെ ത​​​​​ന്നെ മാ​​​​​റ്റി​​​​​മ​​​​​റി​​​​​ച്ച ഒ​​​​​രു അ​​​​​തി​​​​​കാ​​​​​യ​​​​​ന്‍റെ ഓ​​​​​ർ​​​​​മ​​​​​ക​​​​​ളാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ വി​​​​​യോ​​​​​ഗ​​​​​ത്തോ​​​​​ടെ ബാ​​​​​ക്കി​​​​​യാ​​​​​കു​​​​​ന്ന​​​​​തും.

ദ​​​​​ത്തു​​​​​പു​​​​​ത്ര​​​നാ​​​യി എ​​​ത്തി

സു​​​​​സു​​​​​ക്കി വ്യ​​​​​വ​​​​​സാ​​​​​യ സാ​​​​​മ്രാ​​​​​ജ്യം പേ​​​​​രി​​​​​നൊ​​​​​പ്പ​​​​​മു​​​​​ണ്ടെ​​​​​ങ്കി​​​​​ലും ആ ​​​​​കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലെ ദ​​​​​ത്തു​​​​​പു​​​​​ത്ര​​​​​നാ​​​​​ണ് ഒ​​​​​സാ​​​​​മു. 1930ൽ ​​​​​ജ​​​​​പ്പാ​​​​​നി​​​​​ലെ ജി​​​​​റോ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ജ​​​​​ന​​​​​നം. പ​​​​​ഠ​​​​​ന​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ബാ​​​​​ങ്ക് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​നാ​​​​​യി ഔ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​ജീ​​​​​വി​​​​​തം തു​​​​​ട​​​​​ങ്ങി. സു​​​​​സു​​​​​ക്കി സ്ഥാ​​​​​പ​​​​​ക​​​​​ൻ മി​​​​​ഷി​​​​​യോ സു​​​​​സു​​​​​ക്കി​​​​​യു​​​​​ടെ പേ​​​​​ര​​​​​ക്കു​​​​​ട്ടി​​​​​യാ​​​​​യ ഷോ​​​​​കോ സു​​​​​സു​​​​​ക്കി​​​​​യെ വി​​​​​വാ​​​​​ഹം ക​​​​​ഴി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് ഒ​​​​​സാ​​​​​മു, സു​​​​​സു​​​​​ക്കി കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​കു​​​​​ന്ന​​​​​ത്.


വ്യ​​​​​വ​​​​​സാ​​​​​യ പാ​​​​​ര​​​​​മ്പ​​​​​ര്യ​​​​​ത്തി​​​​​ന് അ​​​​​ന​​​​​ന്ത​​​​​രാ​​​​​വ​​​​​കാ​​​​​ശി​​​​​യാ​​​​​കാ​​​​​ൻ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ൽ ആ​​​​​ൺ​​​​​കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ല്ലാ​​​​​തി​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ ഒ​​​​​സാ​​​​​മു​​​​​വി​​​​​ന്‍റേ​​​​​ത് ദ​​​​​ത്തെ​​​​​ടു​​​​​ക്ക​​​​​ൽ വി​​​​​വാ​​​​​ഹ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ങ്ങ​​​​​നെ ജാ​​​​​പ്പ​​​​​നീ​​​​​സ് ആ​​​​​ചാ​​​​​ര​​​​​മ​​​​​നു​​​​​സ​​​​​രി​​​​​ച്ച് ഭാ​​​​​ര്യ​​​​​യു​​​​​ടെ കു​​​​​ടും​​​​​ബ​​​​​പ്പേ​​​​​രാ​​​​​യ സു​​​​​സു​​​​​ക്കി, ഒ​​​​​സാ​​​​​മു​​​​​വി​​​​​ന്‍റെ പേ​​​​​രി​​​​​നൊ​​​​​പ്പം ചേ​​​​​ർ​​​​​ന്നു; വൈ​​​​​കാ​​​​​തെ സു​​​​​സു​​​​​ക്കി എ​​​​​ന്ന വാ​​​​​ഹ​​​​​ന​​​​​സാ​​​​​മ്രാ​​​​​ജ്യ​​​​​വും.

സാധാരണക്കാരന്‍റെ കാർ

ഒ​​​​​സാ​​​​​മു​​​​​വി​​​​​ന്‍റെ കാ​​​​​ല​​​​​ത്താ​​​​​ണ് സാധാരണക്കാർക്കുവേണ്ടിയുള്ള ചെ​​​​​റു​​​​​കാ​​​​​റു​​​​​ക​​​​​ളി​​​​​ൽ മാ​​​​​രു​​​​​തി കൂ​​​​​ടു​​​​​ത​​​​​ൽ ശ്ര​​​​​ദ്ധ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്. സു​​​​​സു​​​​​ക്കി​​​​​യു​​​​​ടെ ജ​​​​​പ്പാ​​​​​നി​​​​​ലെ ജ​​​​​ന​​​​​പ്രി​​​​​യ മോ​​​​​ഡ​​​​​ൽ ഓ​​​​​ൾ​​​​​ട്ടോ​​​​​യു​​​​​ടെ പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്ക​​​​​ലും ഒ​​​​​സാ​​​​​മു​​​​​വി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ഴു​​​​​പ​​​​​തു​​​​​ക​​​​​ളി​​​​​ൽ ടൊ​​​​​യോ​​​​​ട്ട​​​​​യു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ച്ച് ചെ​​​​​റു​​​​​കാ​​​​​റു​​​​​ക​​​​​ളു​​​​​ടെ എ​​​​​ൻ​​​​​ജി​​​​​ൻ നി​​​​​ർ​​​​​മി​​​​​ക്കാ​​​​​നു​​​​​ള്ള തീ​​​​​രു​​​​​മാ​​​​​നം സു​​​​​സു​​​​​ക്കി​​​​​യു​​​​​ടെ വി​​​​​ജ​​​​​യ​​​​​ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ന്‍റെ വ​​​​​ഴി​​​​​ത്തി​​​​​രി​​​​​വാ​​​​​യി. ഇന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴക്കപ്പെടുന്നത് മാരുതിയുടെ ചെറുകാറുകളാണ്.

ജീവനക്കാർക്ക് കാന്‍റീൻ

ഒ​​​​​സാ​​​​​മു​​​​​വി​​​​​ന്‍റെ ചെ​​​​​ല​​​​​വു​​​​​ചു​​​​​രു​​​​​ക്ക​​​​​ൽ രീ​​​​​തി​​​​​യും പ്ര​​​​​ശ​​​​​സ്ത​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഒ​​​​​രു ദി​​​​​വ​​​​​സം ഫാ​​​​​ക്‌​​​​​ട​​​​​റി പ​​​​​രി​​​​​ശോ​​​​​ധ​​​​​ന പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി തി​​​​​രി​​​​​ച്ചു​​​​​പോ​​​​​കു​​​​​മ്പോ​​​​​ൾ ഫാ​​​​​ക്‌​​​​​ട​​​​​റി​​​​​യി​​​​​ലെ 1900 ബ​​​​​ൾ​​​​​ബു​​​​​ക​​​​​ൾ ഉ​​​​​ട​​​​​ൻ നീ​​​​​ക്ക​​​​​ണ​​​മെ​​​ന്ന അ​​​​​മ്പ​​​​​ര​​​​​പ്പി​​​​​ക്കു​​​​​ന്നൊ​​​​​രു നി​​​​​ർ​​​​​ദേ​​​​​ശം ക​​​​​മ്പ​​​​​നി മേ​​​​​ധാ​​​​​വി ന​​​​​ൽ​​​​​കി.

അ​​​​​ത്ത​​​​​വ​​​​​ണ​​​​​ത്തെ വൈ​​​​​ദ്യു​​​​​തി ബി​​​​​ല്ലി​​​​​ൽ അ​​​​​തി​​​​​ലൂ​​​​​ടെ മാ​​​​​ത്രം 40,000 യു​​​​​എ​​​​​സ് ഡോ​​​​​ള​​​​​ർ കു​​​​​റ​​​​​യ്ക്കാ​​​​​നാ​​​​​യി! ഓപ്പൺ പ്ലാൻ ഓഫീസുകൾ, കോമൺ കാന്‍റീൻ, ജീവനക്കാർക്ക് യൂണിഫോം തുടങ്ങിയവ അദേഹത്തിന്‍റെ നിർദേശങ്ങളായിരുന്നു. ഒ​​​റ്റ ദി​​​വ​​​സ​​​ത്തെ ഫാക്‌ടറി പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ അ​​​​​നാ​​​​​വ​​​​​ശ്യ ചെ​​​​​ല​​​​​വു​​​​​ക​​​​​ളു​​​​​ടെ ഇ​​​​​ന​​​​​ത്തി​​​​​ൽ മാ​​​​​ത്രം 215 കാ​​​​​ര്യ​​​​​ങ്ങ​​​​​ളാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം ക​​​​​ണ്ടെ​​​​​ത്തി തി​​​​​രു​​​​​ത്തി​​​​​യ​​​​​ത്!

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.