ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ പുരസ്കാരം കൊച്ചി ചാപ്റ്ററിന്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ പുരസ്കാരം  കൊച്ചി ചാപ്റ്ററിന്
Wednesday, November 13, 2024 11:14 PM IST
കൊ​​ച്ചി: കേ​​ന്ദ്ര ക​​മ്പ​​നി കാ​​ര്യ​​മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ല്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ക​​മ്പ​​നി സെ​​ക്ര​​ട്ട​​റീ​​സ് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ദേ​​ശീ​​യ​​ത​​ല​​ത്തി​​ല്‍ മി​​ക​​ച്ച ചാ​​പ്റ്റ​​റി​​നു​​ള്ള 2023ലെ ​​പു​​ര​​സ്‌​​കാ​​രം കൊ​​ച്ചി ചാ​​പ്റ്റ​​റി​​ന്.

രാ​​ജ്യ​​ത്താ​​ക​​മാ​​നം പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന വി​​വി​​ധ ചാ​​പ്റ്റ​​ര്‍ ഓ​​ഫീ​​സു​​ക​​ളി​​ല്‍നി​​ന്നാ​​ണ് കൊ​​ച്ചി​​യെ പു​​ര​​സ്കാ​​ര​​ത്തി​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. 2023 ലെ ​​ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ചാ​​പ്റ്റ​​റി​​നും രാ​​ജ്യ​​ത്തെ മി​​ക​​ച്ച ഗോ​​ള്‍ഡ് ചാ​​പ്റ്റ​​റു​​ക​​ള്‍ക്കു​​ള്ള പു​​ര​​സ്‌​​കാ​​ര​​ത്തി​​നു​​മാ​​ണു കൊ​​ച്ചി ചാ​​പ്റ്റ​​ര്‍ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്.


മും​​ബൈ​​യി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ സെ​​ബി ചെ​​യ​​ര്‍പേ​​ഴ്‌​​സ​​ണ്‍ മാ​​ധ​​ബി​​പു​​രി ബു​​ച്ച്, ഐ ​​സി എ​​സ് ഐ ​​പ്ര​​സി​​ഡ​​ന്‍റ് ബി. ​​ന​​ര​​സിം​​ഹ​​ന്‍, സെ​​ക്ര​​ട്ട​​റി ആ​​ശി​​ഷ് മോ​​ഹ​​ന്‍ എ​​ന്നി​​വ​​ര്‍ പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു.

2023ലെ ​​ചാ​​പ്റ്റ​​ര്‍ ചെ​​യ​​ര്‍മാ​​ന്‍ ശ​​ര​​ത് ശ​​ശി​​ധ​​ര, 2024ലെ ​​ചെ​​യ​​ര്‍മാ​​ന്‍ നി​​ഖി​​ല്‍ ജോ​​ര്‍ജ് പി​​ന്റോ, എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫീ​​സ​​ര്‍ സ്മി​​ത സു​​ബി​​ന്‍ എ​​ന്നി​​വ​​ര്‍ ചേ​​ര്‍ന്ന് പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍ ഏ​​റ്റു​​വാ​​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.