Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
രാജ്യമെന്പാടും ഇവി ചാർജിംഗ് സ്റ്...
പവന് 480 രൂപ വര്‍ധിച്ചു
എഐ സാധ്യതകൾ പ്രയോജനപ്പെടുത്തി ബാങ്ക് ഓഫ്...
കെടിഎം 2024ന് ഒരുങ്ങി കൊച്ചി
സൂപ്പര്‍ ബൈക്കുകള്‍ക്ക് ഓഫറുകള...
കാരിത്താസ് ആശുപത്രിക്ക് ദേശീയ അംഗീകാരം
Previous
Next
Business News
Click here for detailed news of all items
ഷീറ്റ്ക്ഷാമം രൂക്ഷം; വിലയിൽ കുതിപ്പ്
Monday, June 10, 2024 12:55 AM IST
വിപണിവിശേഷം / കെ.ബി. ഉദയഭാനു
സംസ്ഥാനത്തെ റബർ കർഷകരെ ആവേശത്തിലാക്കി, ഷീറ്റ്വില ഒരു വ്യാഴവട്ടത്തിനിടെ ആദ്യമായി ഇരുനുറിലെത്തി. രാജ്യാന്തര റബർ ബുള്ളിഷാണ്. ജപ്പാനിലെ ഒസാക്കയിൽ റബർ 359 യെന്നിലെ പ്രതിരോധ മേഖലയിലും. കുരുമുളക് പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലേക്കു കുതിച്ചുപായുന്പോൾ, ഉത്തരേന്ത്യൻ ലോബി ചരക്കിനായി വിപണിയിൽ നെട്ടോട്ടത്തിലാണ്. ബക്രീദ് ഡിമാൻഡിൽ ഏലം തിളങ്ങുന്നു. കൊപ്ര രക്ഷകനെ തേടുകയാണ്. രാജ്യാന്തര സ്വർണത്തിൽ ചൈനയുടെ ചുവടുമാറ്റം ശക്തമായ സാങ്കേതിക തിരുത്തലുണ്ടാക്കി.
സംഭരണം തകൃതി
കാലവർഷത്തിന്റെ വരവിനിടെ, തോട്ടങ്ങളിൽ മഴമറ ഒരുക്കാൻ സംസ്ഥാനത്തെ 50 ശതമാനം കർഷകർക്കും കഴിയാഞ്ഞത് ഷീറ്റ്ക്ഷാമം ഈ മാസം രൂക്ഷമാക്കും. റബർ ഉത്പാദനമേഖലയിലെ സ്ഥിതിഗതികൾ അത്ര ശുഭകരമല്ലെന്ന തിരിച്ചറിവിൽ വ്യവസായികൾ കിട്ടുന്ന വിലയ്ക്കു ചരക്ക് സംഭരിക്കുന്ന നിലപാട് സ്വീകരിച്ചത് വാരാന്ത്യം കന്പനി സപ്ലെയർമാരെ മുൾമുനയിലാക്കി.
ഇതോടെ കിലോഗ്രാമിന് 194ൽ ഇടപാടുകൾക്കു തുടക്കംകുറിച്ച നാലാം ഗ്രേഡ് 200ലേക്ക് ഉയർന്നു. നീണ്ട ഇടവേളയ്ക്കുശേഷം വിപണി ഇരട്ട സെഞ്ചുറി കരസ്ഥമാക്കിയെങ്കിലും ഉത്പാദനമേഖലയിൽ ചരക്കിന്റെ കരുതൽശേഖരം നാമമാത്രമാണ്. ശനിയാഴ്ച 201 രൂപയ്ക്കും ചരക്കിന് ആവശ്യക്കാരുണ്ടായി.
ടാപ്പിംഗിന് ഒരുക്കം
വിലക്കയറ്റംകണ്ട് ടാപ്പിംഗ് പുനരാരംഭിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങൾ കാർഷികമേഖലയിൽ ആരംഭിച്ചു. മഴയിൽ വെട്ട് മുന്നോട്ടുകൊണ്ടുപോകാനായാലും പുതിയ ഷീറ്റ് വില്പനയ്ക്കു സജ്ജമാകാൻ ജൂണ്‍ അവസാനവാരം വരെ കാത്തിരിക്കേണ്ടിവരും. ഇത് വ്യവസായികളെ കൂടുതൽ സമ്മർദത്തിലാക്കും.
ഇറക്കുമതി ചരക്കിന്റെ വരവ് വൈകുന്നതും രാജ്യാന്തര വിലക്കയറ്റവും വിപണിയുടെ അടിത്തറ ശക്തമാക്കും. നാലാം ഗ്രേഡ് ഷീറ്റ് 19,300 രൂപയിൽനിന്ന് 20,000ലേക്ക് ഉയർന്നു. അഞ്ചാം ഗ്രേഡ് 600 രൂപ കയറി 19,600ൽ വിപണനം നടന്നു. ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ചിൽ റബർ കുതിപ്പ് തുടരുകയാണ്. അവധിവില 342 യെന്നിൽനിന്ന് 358 വരെ ഉയർന്നു. മുൻവാരം സൂചിപ്പിച്ച 359ലെ പ്രതിരോധം ഭേദിക്കാനുള്ള കരുത്തു ലഭിച്ചില്ലെങ്കിലും ഉത്പാദനമേഖലയിലെ സ്ഥിതിഗതികൾ നിക്ഷേപകരെ റബർ അവധിയിലേക്ക് ആകർഷിക്കാം. 328 യെന്നിലെ സപ്പോർട്ട് നിലനിൽക്കുവോളം റബർ 366-390ലേക്ക് ഉയരാൻ ശ്രമിക്കും.
വിപണിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ വീക്ഷിച്ചാൽ റബർ ബുള്ളിഷ് മൂഡിലാണെങ്കിലും 2010 ജനുവരിയിൽ രേഖപ്പെടുത്തിയ 467 യെന്നിലേക്ക് ഉയരാനുള്ള സാധ്യതകൾ ഇനിയും തെളിഞ്ഞിട്ടില്ല.
കുതിച്ച് കുരുമുളക്
നാടൻ കുരുമുളകിനായി അന്തർസംസ്ഥാന വാങ്ങലുകാർ പരക്കം പായുന്നു. ഉത്പന്നവില അടിക്കടിയുയർത്തി ചരക്ക് സംഭരിക്കാൻ ഉത്തരേന്ത്യൻ ലോബി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. ഇതോടെ അവർ മുളകിനായി കാർഷികമേഖലയിൽ നേരിട്ടിറങ്ങിയിട്ടും ഫലം കണ്ടില്ല. ഒന്നോ രണ്ടോ മാസം കാത്തിരുന്നാൽ ഉത്സവകാല ഡിമാൻഡ് വിപണിയെ പുതിയ തലങ്ങളിൽ എത്തിക്കുമെന്ന നിലപാടിലാണു കർഷകർ.
കേവലം രണ്ടാഴ്ചയിൽ മുളകുവില 5000 രൂപ ഉയർന്നു; കഴിഞ്ഞവാരം മാത്രം 3100 രൂപയുടെ വർധന. വാരാന്ത്യം കൊച്ചിയിൽ അണ്‍ഗാർബിൾഡ് മുളക് 64,000 രൂപയിലും ഗാർബിൾഡ് 66,000 രൂപയിലുമാണ്. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 8200 ഡോളറായി.
ഏലത്തിന് ഉണർവ്
കാലവർഷം സജീവമായതോടെ ഏലത്തോട്ടങ്ങളിൽ ഉണർവ് വ്യക്തമാണ്. സീസണ് മുന്നിൽക്കണ്ട് സ്റ്റോക്കിസ്റ്റുകൾ ചരക്കുവില്പനയ്ക്ക് ഉത്സാഹിച്ചു. വാരമധ്യം ഒറ്റ ദിവസം നടന്ന രണ്ടു ലേലങ്ങളിലായി ഒരു ലക്ഷം കിലോയിലധികം ഏലക്ക വിൽപ്പനയ്ക്കിറങ്ങി.
കഴിഞ്ഞ മാസത്തെ വരൾച്ചയിൽ സീസണ് ഓഗസ്റ്റിലേക്കു നീളുമെന്ന വിലയിരുത്തലിലായിരുന്നു ഒരു വിഭാഗം ഉത്പാദകർ. എന്നാൽ, ഹൈറേഞ്ചിൽ മഴമേഘങ്ങളുടെ സാന്നിധ്യം കണക്കിലെടുത്ത് ജൂലൈ അവസാനം വിളവെടുപ്പിന് അവസരമൊരുക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അതേസമയം, താഴ്ന്ന വിലയ്ക്കു ചരക്ക് ലഭിക്കാതെവന്നതോടെ വാങ്ങലുകാർ ശരാശരി ഇനങ്ങൾ കിലോ 2408 വരെ ഉയർത്തി.
നാളികേരോത്പന്ന വിപണി രക്ഷകനെ തേടുന്നു. മാസാരംഭത്തിലും വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ആവശ്യക്കാരില്ലാത്തതു മില്ലുകാരെ സമ്മർദത്തിലാക്കി. സ്റ്റോക്കുള്ള എണ്ണ വിറ്റുമാറാൻ തിടുക്കം കാണിച്ച വ്യവസായകൾ കൊപ്ര സംഭരണത്തിൽ നിയന്ത്രണം വരുത്തി. കൊച്ചിയിൽ കൊപ്ര 9800 രൂപയിലും വെളിച്ചെണ്ണ 15,000 രൂപയിലുമാണ്.
വിലത്തകർച്ച
ആഭരണവിപണിയിൽ സ്വർണത്തിനു വിലത്തകർച്ച. പവൻ 53,200 രൂപയിൽനിന്ന് 53,840 വരെ ഉയർന്നശേഷം ശനിയാഴ്ച 52,560ലേക്ക് ഇടിഞ്ഞു. ചൈനീസ് കേന്ദ്രബാങ്ക് സ്വർണം ശേഖരിക്കുന്നതിൽ വരുത്തിയ നിയന്ത്രണം വിപണിയുടെ കരുത്തുചോർത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യമെന്പാടും ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി
പവന് 480 രൂപ വര്‍ധിച്ചു
എഐ സാധ്യതകൾ പ്രയോജനപ്പെടുത്തി ബാങ്ക് ഓഫ് ബറോഡ
കെടിഎം 2024ന് ഒരുങ്ങി കൊച്ചി
സൂപ്പര്‍ ബൈക്കുകള്‍ക്ക് ഓഫറുകള്‍
കാരിത്താസ് ആശുപത്രിക്ക് ദേശീയ അംഗീകാരം
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 27 മുതൽ
എല്‍ഐസിയില്‍ മാനുഫാക്ചറിംഗ് ഫണ്ട്
കേരളത്തിൽ ഒരു മിനിറ്റ് കൊണ്ട് വ്യവസായ സംരംഭങ്ങൾ തുടങ്ങാനാകും: മന്ത്രി രാജീവ്
സിഡിഎസ്സിഒ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹം: ഇന്ത്യന്‍ റബര്‍ ഗ്ലൗസ് മാനുഫാക്ചറേഴ്സ് അസോ.
കൂടുതൽ നിക്ഷേപം സമാഹരിച്ച് എൻബിഎഫ്സികൾ
ആമസോണ്‍ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു
പനയുത്പന്ന വ്യാപാരത്തിന് ഭിന്നശേഷിക്കാർക്ക് ബങ്കുകൾ; പദ്ധതിക്ക് തുടക്കമായി
സ്വര്‍ണവിലയില്‍ കുതിപ്പുണ്ടാക്കാതെ യുഎസ് ഫെഡ് പ്രഖ്യാപനം
തുർക്കി എയർലൈൻ കോറെൻഡണ്‍ ഐബിസുമായി പങ്കാളിത്തത്തിൽ
സ്റ്റാർട്ടപ്പുകൾക്ക് സേവനങ്ങൾ: താത്പര്യപത്രം ക്ഷണിച്ചു
ഒമാനില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്
നന്തിലത്ത് ജി-മാർട്ടിൽ ഓണം ഓഫറുകൾ തുടരുന്നു
ഓണം വിപണി : സപ്ലൈകോ നേടിയത് 123.5 കോടിയുടെ വിറ്റുവരവ്
ഓക്സിജനിൽ ഓണം ഓഫറുകളുടെ കലാശക്കൊട്ട്
കണ്ണട ലെന്‍സ് നിര്‍മാണരംഗത്തേക്ക് ബോചെ
സ്വര്‍ണ വിലയില്‍ ഇടിവ്
കോഴിക്കോട് സൈബർ പാർക്കിനായി 20 സെന്റ് കൂടി ഏറ്റെടുക്കും
മഹീന്ദ്ര വീറോ വിപണിയിൽ
‘യൂണിയൻ സംവൃദ്ധി 333 ഡേയ്സ്’ അവതരിപ്പിച്ചു
ബാങ്ക് ഓഫ് ഇന്ത്യയില്‍ സംഝോത ദിനാചരണം
ഇൻസ്റ്റഗ്രാമിൽ ‘ടീൻ അക്കൗണ്ട്’ വരുന്നു
കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ വിളിക്ക് 28 വയസ്
എംഐഎഫ്ഡബ്ല്യു: ഇന്ത്യൻ സിനിമയ്ക്കു നേട്ടം
ഐഫോൺ 16ന്റെ എല്ലാ വേരിയന്റുകളും റിലയൻസ് ഡിജിറ്റലിൽ
ഓണം മെഗാ സെയില്‍ തുടർന്ന് അജ്മല്‍ ബിസ്മി
ഓണം വില്പന: മിൽമ എറണാകുളം മേഖലാ യൂണിയനു ചരിത്രനേട്ടം
ആമസോണ്‍ വഴിയുള്ള കയറ്റുമതി 13 ബില്യണ്‍ ഡോളറിലേക്ക്
ബാദ്ഷാ ഡൈസൺ ഓൺട്രാക്ക് അംബാസഡർ
സ്വര്‍ണവിലയില്‍ ഇടിവ്
ബോചെ ടീ ലക്കി ഡ്രോ: കാര്‍ സമ്മാനിച്ചു
പെണ്‍കുട്ടികൾക്ക് സ്കോളര്‍ഷിപ്പുമായി മഹീന്ദ്ര
നിസാന്റെ പ്രളയം ഹെൽപ് ഡെസ്ക് 30 വരെ
യുപിഐ വഴിയുള്ള ഇടപാട് പരിധി ഉയർത്തി
മുണ്ടക്കൈയിലെ കുട്ടികൾക്കു ലുലു മാളിൽ വരവേല്പ്
ഓണാഘോഷം വര്‍ണാഭമാക്കി ഐസിഎല്‍ ഫിന്‍കോര്‍പ്
സ്വര്‍ണ വില വര്‍ധിച്ചു
1000 വാട്ട് മിക്സര്‍ ഗ്രൈന്‍ഡര്‍ ശ്രേണിയുമായി ബജാജ്
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയോടു കൈകോർത്ത് പോളികാബ്
57 ലക്ഷം വീടുകളിലേക്കുകൂടി എയര്‍ടെല്‍ വൈ ഫൈ
കൊച്ചിക്കു പുതിയ ഊര്‍ജമാകാന്‍ ഗ്രീന്‍ ഹൈഡ്രജന്‍ വാലി വരുന്നു
അജ്മല്‍ ബിസ്മിയില്‍ മെഗാ സെയില്‍
ഡിജിറ്റല്‍ പൂക്കളമത്സരം തുടങ്ങി
പ്രവാസികള്‍ക്കായി നോര്‍ക്ക ബിസിനസ് ക്ലിനിക് ആരംഭിച്ചു
പവന് 320 രൂപയുടെ വര്‍ധന

Latest News
അജിത് കുമാര്‍ സമാന്തര അന്വേഷണം നടത്തുന്നു: പി.വി. അന്‍വര്‍
എംഎല്‍എയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കു സസ്പെന്ഷന്
Latest News
അജിത് കുമാര്‍ സമാന്തര അന്വേഷണം നടത്തുന്നു: പി.വി. അന്‍വര്‍
എംഎല്‍എയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കു സസ്പെന്ഷന്
More from other section
എൻസിപിയിലെ മന്ത്രിസ്ഥാന തർക്കം; ശശീന്ദ്രൻ ഒഴിയും; തോമസ് കെ. തോമസ് മന്ത്രിയാകും
Kerala
ലബനൻ സ്ഫോടനം: പേജർ ഇടപാടിൽ മലയാളിക്കെതിരേയും ആരോപണം
National
റോട്ടർഡാമിൽ കത്തിയാക്രമണം: ഒരാൾ മരിച്ചു
International
ചെപ്പോക്കിൽ റിക്കാർഡ് വിക്കറ്റ് വീഴ്ച
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സൂപ്പര്‍ബൈക്ക് ബ്രാന്‍ഡായ ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത...
Top