കാരിത്താസ് ആശുപത്രിക്ക് ദേശീയ അംഗീകാരം
കാരിത്താസ് ആശുപത്രിക്ക് ദേശീയ അംഗീകാരം
Friday, September 20, 2024 11:59 PM IST
കോ​​​ട്ട​​​യം: ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തെ മി​​​ക​​​ച്ച പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്ക് അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ന്‍ ന​​​ല്‍കു​​​ന്ന ക്വാ​​​ളി​​​റ്റി കൗ​​​ണ്‍സി​​​ല്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (ക്യു​​​സി​​​ഐ) ബോ​​​ര്‍ഡാ​​​യ എ​​​ന്‍എ​​​ബി​​​എച്ചി​​​ന്‍റെ ചാ​​​മ്പ്യ​​​ന്‍സ് ഓ​​​ഫ് എ​​​ന്‍എ​​​ബി​​​എ​​​ച്ച് ഡി​​​ജി​​​റ്റ​​​ല്‍ ഹെ​​​ല്‍ത്ത് സ്റ്റാ​​​ന്‍ഡേ​​​ര്‍ഡും എ​​​ന്‍എ​​​ബി​​​എച്ച് ഇ​​​ന്‍ എ​​​മ​​​ര്‍ജ​​​ന്‍സി മെ​​​ഡി​​​സി​​​ന്‍ അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​നും സ്വ​​​ന്ത​​​മാ​​​ക്കി കാ​​​രി​​​ത്താ​​​സ് ഹോ​​​സ്പി​​​റ്റ​​​ല്‍.

തെ​​​ക്ക​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യി എ​​​ന്‍എ​​​ബി​​​എച്ച് പ്ല​​​സ് ക്യു​​​സി​​​ഐ ഡി​​​ജി​​​റ്റ​​​ല്‍ ഹെ​​​ല്‍ത്ത് അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ന്‍ നേ​​​ടി​​​യ ആ​​​ശു​​​പ​​​ത്രി​​​യാ​​​യി ഇ​​​തോ​​​ടെ കാ​​​രി​​​ത്താ​​​സ് മാ​​​റി. ആ​​​രോ​​​ഗ്യ സം​​​ര​​​ക്ഷ​​​ണ പ്ര​​​ക്രി​​​യ​​​ക​​​ളി​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ള്‍ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ആ​​​ശു​​​പ​​​ത്രി​​​ക്കാ​​​ണ് അം​​​ഗീ​​​കാ​​​രം ന​​​ല്‍കു​​​ന്ന​​​ത്.

ഡ​​​ല്‍ഹി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ എ​​​ന്‍എ​​​ബി​​​എ​​​ച്ച് സി​​​ഇ​​​ഒ​​​യി​​​ല്‍നി​​​ന്നു കാ​​​രി​​​ത്താ​​​സ് ഹോ​​​സ്പി​​​റ്റ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ.​​​ഡോ. ബി​​​നു കു​​​ന്ന​​​ത്ത്, ഡോ. ​​​അ​​​ജി​​​ത്ത് വേ​​​ണു​​​ഗോ​​​പാ​​​ല്‍, ഐ​​​ടി ഹെ​​​ഡ് ഇ.​​​എ​​​സ്. വി​​​നോ​​​ദ്കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ഉ​​​പ​​​ഹാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി.

നാൽപ്പതിലധികം പ്ര​​​ധാ​​​ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി മു​​​ന്നൂ​​​റി​​​ല​​​ധി​​​കം ഡോ​​​ക്‌ട​​​ര്‍മാ​​​രും മൂ​​​വാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം സ്റ്റാ​​​ഫു​​​ക​​​ളു​​​മാ​​​യി പ്ര​​​വ​​​ര്‍ത്ത​​​നം തു​​​ട​​​രു​​​ന്ന കാ​​​രി​​​ത്താ​​​സ് ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ അ​​​ത്യാ​​​ധു​​​നി​​​ക ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഏ​​​കോ​​​പ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല​​​ന​​​മാ​​​ണ് ഈ ​​​അം​​​ഗീ​​​കാ​​​രം.


​​എ​​​ന്‍എ​​​ബി​​​എച്ച് ഹോ​​​സ്പി​​​റ്റ​​​ല്‍ അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ന്‍, എ​​​ന്‍എ​​​ബി​​​എ​​​ല്‍ ലാ​​​ബ് അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ന്‍, എ​​​ന്‍എ​​​ബി​​​എ​​​ച്ച് ന​​​ഴ്‌​​​സിം​​​ഗ് സ​​​ര്‍വീ​​​സ് അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ന്‍, ഗ്രേ​​​റ്റ് പ്ലേ​​​സ് ടു ​​​വ​​​ര്‍ക്ക് സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ്, മ​​​ദ​​​ര്‍ ആ​​​ന്‍ഡ് ചൈ​​​ല്‍ഡ് ഫ്ര​​​ണ്ട‌‌‌‌‌‌്‌ലി ഹോ​​​സ്പി​​​റ്റ​​​ല്‍ അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ അ​​​തി​​​ല്‍ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​വ​​​യാ​​​ണ്.

ക​​​ഴി​​​ഞ്ഞ ആറു പ​​​തി​​​റ്റാ​​​ണ്ടി​​​ല​​​ധി​​​ക​​​മാ​​​യി തെ​​​ക്ക​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​രോ​​​ഗ്യപ​​​രി​​​പാ​​​ല​​​ന​​​ മേ​​​ഖ​​​ല​​​യി​​​ല്‍ വ​​​ലി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ നൽ‍കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന കാ​​​രി​​​ത്താ​​​സ് ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ഊ​​​ര്‍ജ​​​സ്വ​​​ല​​​മാ​​​യ മു​​​ന്നോ​​​ട്ടു​​​ള്ള പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്ക് ഈ ​​​അം​​​ഗീ​​​കാ​​​രം കൂ​​​ടു​​​ത​​​ല്‍ ക​​​രു​​​ത്താ​​​കു​​​മെ​​​ന്ന് കാ​​​രി​​​ത്താ​​​സ് ഹോ​​​സ്പി​​​റ്റ​​​ല്‍ ഡ​​​യ​​​റ​​​ക്‌ട‌‌​​​ര്‍ റ​​​വ.​​​ഡോ. ബി​​​നു കു​​​ന്ന​​​ത്ത് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.