ബ്രി​​ട്ടീ​​ഷ് പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ വി​​മ​​ർ​​ശ​​ന​​വുമായി എ​ലോ​ൺ മ​സ്ക്
ബ്രി​​ട്ടീ​​ഷ് പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ  വി​​മ​​ർ​​ശ​​ന​​വുമായി എ​ലോ​ൺ മ​സ്ക്
Friday, January 10, 2025 2:45 AM IST
ല​​​ണ്ട​​​ൻ: ബ്രി​​​ട്ടീ​​​ഷ് പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ 1990ക​​​ൾ മു​​​ത​​​ൽ പീ​​​ഡി​​​പ്പി​​​ച്ചു​​​പോ​​​രു​​​ന്ന വി​​​വി​​​ധ കു​​​ടി​​​യേ​​​റ്റ​​സം​​​ഘ​​​ങ്ങ​​​ൾ​​ക്കെ​​തി​​രേ അ​​​ന്നു പ്രൊ​​​സി​​​ക്യൂ​​​ട്ട​​​ർ ജ​​​ന​​​റ​​​ലാ​​​യി​​​രു​​​ന്ന ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ട​​​പ​​​ടി​യെ​ടു​ത്തി​ല്ല ​​എ​​​ന്നാ​​​രോ​​​പി​​​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​​​ക്സി​​​ന്‍റെ ഉ​​​ട​​​മ​​​യും ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​നു​​​മാ​​​യ എ​​​ലോ​​​ൺ മ​​​സ്ക് രം​ഗ​ത്ത്.

പീ​​​ഡ​​​ക​​​രാ​​​യ പാ​​​ക്കി​​​സ്ഥാ​​​നി കു​​​ടി​​​യേ​​​റ്റ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ യു​​​വാ​​​ക്ക​​​ളെ തൊ​​​ടാ​​​തി​​​രു​​​ന്ന ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നും പോ​​​ലീ​​​സി​​​നു​​​മെ​​​തി​​​രേ ക​​​ഴി​​​ഞ്ഞ കു​​​റേ ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി മ​​​സ്ക് എ​​​ക്സി​​​ലൂ​​​ടെ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണ് ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്.

ബ്രി​​​ട്ടീ​​​ഷ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ക​​​ത്തി​​​പ്പ​​​ട​​​രു​​​ന്ന ഈ ​​​ത​​​ർ​​​ക്കം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കെ​​​യി​​​ർ സ്റ്റാ​​​ർ​​​മ​​​റി​​​ന്‍റെ ക​​​സേ​​​ര തെ​​​റി​​​പ്പി​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യും നി​​​ല​​​വി​​​ലു​​​ണ്ട്. മ​​​സ്കി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ സ്റ്റാ​​​ർ​​​മ​​​ർ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞെ​​​ങ്കി​​​ലും പോ​​​ലീ​​​സി​​​ന്‍റെ ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തെ നി​​​ഷ്ക്രി​​​യ​​​ത്വം ര​​​ണ്ടു​​ല​​​ക്ഷ​​​ത്തോ​​​ളം ബ്രി​​​ട്ടീ​​​ഷ് പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​ത്തി​​​ന്‍റെ ഇ​​​ര​​​ക​​​ളാ​​​ക്കി​​​ത്തീ​​​ർ​​​ത്തു എ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

കു​​​റ്റ​​​വാ​​​ളി​​​ക​​​ളാ​​​യ പാ​​​ക്കി​​​സ്ഥാ​​​നി​​​ക​​​ളെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​ത് വം​​​ശീ​​​യ​​വി​​​ദ്വേ​​​ഷ​​​മാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്ക​​​പ്പെ​​​ടു​​​മോ എ​​​ന്ന ഭ​​​യ​​​മാ​​​ണു ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്നു പോ​​​ലീ​​​സി​​​നെ പി​​​ന്തി​​​രി​​​പ്പി​​​ച്ച​​​ത​​​ത്രെ!

1997 മു​​​ത​​​ൽ ന​​​ട​​​ന്നു​​​വ​​​ന്ന പീ​​​ഡ​​​ന​​​പ​​​ര​​​ന്പ​​​ര​​​യെ​​​ക്കു​​​റി​​​ച്ച് ടൈം​​​സ് ഓ​​​ഫ് ല​​​ണ്ട​​​ൻ 2011ൽ ​​​ലേ​​​ഖ​​​ന​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് പു​​​റം​​​ലോ​​​കം ഇ​​​ക്കാ​​​ര്യ​​​മ​​​റി​​​യു​​​ന്ന​​​ത്.

1997 മു​​​ത​​​ൽ 2013 വ​​​രെ റോ​​​ത​​​ർ​​​ഹാ​​​മി​​​ൽ മാ​​​ത്രം 11 വ​​​യ​​​സ് മു​​​ത​​​ലു​​​ള്ള 1400ലേ​​​റെ വെ​​​ള്ള​​​ക്കാ​​​രി പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ മ​​​ദ്യ​​​വും മ​​​യ​​​ക്കു​​​മ​​​രു​​​ന്നും ന​​​ൽ​​​കി പീ​​​ഡി​​​പ്പി​​​ച്ച​​​തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു. ഇ​​​ങ്ങ​​​നെ നി​​​ര​​​വ​​​ധി പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ൽ ആ​​​വ​​​ർ​​​ത്തി​​​ച്ച പീ​​​ഡ​​​ന​​​ങ്ങ​​​ൾ ഒ​​​രേ മാ​​​തൃ​​​ക​​​യാ​​​ണു തു​​​ട​​​ർ​​​ന്ന​​​ത്: സ്നേ​​​ഹ​​​പ്ര​​​ക​​​ട​​​ന​​​ത്തി​​​ലൂ​​​ടെ വ​​​ശ​​​ത്താ​​​ക്കു​​​ക, ല​​​ഹ​​​രി​​​ക്ക് അ​​​ടി​​​മ​​​യാ​​​ക്കി ലൈം​​​ഗി​​​ക​​ചൂ​​​ഷ​​​ണ​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​ക്കു​​​ക, "സ്നേ​​​ഹ'​ത്തി​​​ന്‍റെ അ​​​ട​​​യാ​​​ള​​​മാ​​​യി മ​​​റ്റു പു​​​രു​​​ഷ​​​ന്മാ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ക്കു​​​ക. വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്താ​​​യ​​​തോ​​​ടെ സ​​​ജീ​​​വ​​​മാ​​​യ പോ​​​ലീ​​​സ് നി​​​ര​​​വ​​​ധി പാ​​​ക്കി​​​സ്ഥാ​​​നി, ബം​​​ഗ്ലാ​​​ദേ​​​ശി, അ​​​ഫ്ഗാ​​​ൻ കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ​​​ക്ക് ശി​​​ക്ഷ വാ​​​ങ്ങി​​​ക്കൊ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.


അ​​​തി​​​ക്രൂ​​​ര​​​വും മൃ​​​ഗീ​​​യ​​​വു​​​മാ​​​യ പീ​​​ഡ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ​​​താ​​​യി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളാ​​​ണു വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പ​​​രാ​​​തി പ​​​റ​​​യാ​​​നെ​​​ത്തി​​​യ കു​​​ട്ടി​​​ക​​​ളെ​​​യും ര​​​ക്ഷി​​​താ​​​ക്ക​​​ളെ​​​യും കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന പോ​​​ലീ​​​സി​​​ന് രാ​​​ഷ്​​​ട്രീ​​​യ​​​ നേ​​​താ​​​ക്ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

2000-2010 കാ​​​ല​​​യ​​​ള​​​വി​​​ൽ ഓ​​​ൾ​​​ഡ്ഹാം പ​​​ട്ട​​​ണ​​​ത്തി​​​ൽ ന​​​ട​​​ന്ന ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​നു​​​ള്ള ആ​​​വ​​​ശ്യം തി​​​ര​​​സ്ക​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് മ​​​സ്ക് വി​​​മ​​​ർ​​​ശ​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്.

വോ​​​ട്ടി​​​നു​​​വേ​​​ണ്ടി ഇ​​​ര​​​ക​​​ൾ​​​ക്കു നീ​​​തി നി​​​ഷേ​​​ധി​​​ച്ചു എ​​​ന്നാ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്ന സ്റ്റാ​​​ർ​​​മ​​​ർ, വി​​​വാ​​​ദം പൊ​​​തു​​​ജ​​​ന​​​മ​​​ധ്യ​​​ത്തി​​​ലെ​​​ത്തി​​​യ 2008-2013 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ചീ​​​ഫ് പ്രോ​​​സി​​​ക്യൂ​​​ട്ട​റാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.