‘ദ് ബ്രൂട്ടലിസ്റ്റി’ന് ഗോൾഡൺ ഗ്ലോബ്
‘ദ് ബ്രൂട്ടലിസ്റ്റി’ന് ഗോൾഡൺ ഗ്ലോബ്
Monday, January 6, 2025 11:05 PM IST
ബെ​​​വ​​​ർ​​​ലി ഹി​​​ൽ​​​ട്ട​​​ൺ (കാ​​​ലി​​​ഫോ​​​ർ​​​ണി​​​യ): എ​​​ൺ​​​പ​​​ത്തി​​​ര​​​ണ്ടാ​​​മ​​​ത് ഗോ​​​ൾ​​​ഡ​​​ൻ ഗ്ലോ​​​ബ് വേ​​​ദി​​​യി​​​ൽ മൂ​​​ന്നു പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളു​​​മാ​​​യി ബ്രാ​​​ഡി കോ​​​ർ​​​ബെ​​​റ്റ് സം​​​വി​​​ധാ​​​നം ചെ​​​യ്ത ദ് ​​​ബ്രൂ​​​ട്ട​​​ലി​​​സ്റ്റി​​​ന്‍റെ പ​​​ട​​​യോ​​​ട്ടം.

മി​​​ക​​​ച്ച ചി​​​ത്ര​​​ത്തി​​​നൊ​​​പ്പം മി​​​ക​​​ച്ച ന​​​ട​​​ൻ, മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​ൻ എ​​​ന്നി​​​വ​​​യ്ക്കു​​​ള്ള പു​​​ര​​​സ്കാ​​​ര​​​വും അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​ന്‍റെ ക​​​ഥ​​​പ​​​റ​​​യു​​​ന്ന ചി​​​ത്രം സ്വ​​​ന്ത​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ബ്രൂ​​​ട്ട​​​ലി​​​സ്റ്റി​​​ലെ അ​​​ഭി​​​ന​​​യ​​​ത്തി​​​നാ​​​ണ് അ​​​ഡ്രി​​​യ​​​ന്‍ ബ്രോ​​​ഡി മി​​​ക​​​ച്ച ന​​​ട​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.

മി​​​ക​​​ച്ച വി​​​ദേ​​​ശ​​​ചി​​​ത്ര​​​ത്തി​​​നു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​തീ​​​ക്ഷ​​​ക​​​ൾ ത​​​ക​​​ർ​​​ത്ത് ഫ്ര​​​ഞ്ച് ചി​​​ത്രം എ​​​മി​​​ലി​​​യ പെ​​​ര​​​സ് നേ​​​ടി. പാ​​​യ​​​ൽ ക​​​പാ​​​ഡി​​​യെ സം​​​വി​​​ധാ​​​നം ചെ​​​യ്ത, മും​​​ബൈ​​​യി​​​ലെ ര​​​ണ്ട് മ​​​ല​​​യാ​​​ളി ന​​​ഴ്സു​​​മാ​​​രു​​​ടെ ക​​​ഥ​​​പ​​​റ​​​യു​​​ന്ന ‘ഓ​​​ള്‍ വി ​​​ഇ​​​മാ​​​ജി​​​ന്‍ ആ​​​സ് ലൈ​​​റ്റി’​​​നെ​​​യാ​​​ണ് എ​​​മി​​​ലി​​​യ പെ​​​ര​​​സ് പി​​​ന്ത​​​ള്ളി​​​യ​​​ത്. മി​​​ക​​​ച്ച വി​​​ദേ​​​ശ​​​ചി​​​ത്രം ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ല് അ​​​വാ​​​ര്‍ഡു​​​ക​​​ളും എ​​​മി​​​ലി​​​യ പെ​​​രെ​​​സി​​​നു ല​​​ഭി​​​ച്ചു. മൊ​​​ത്തം 10 നോ​​​മി​​​നോ​​​ഷ​​​നു​​​ക​​​ളു​​​മാ​​​യാ​​​ണ് എ​​​മി​​​ലി​​​യ പെ​​​രെ​​​സ് ഗോ​​​ള്‍ഡ​​​ന്‍ ഗ്ലോ​​​ബി​​​ലെ​​​ത്തി​​​യ​​​ത്.


ബ്ര​​​സീ​​​ലി​​​യ​​​ന്‍ ന​​​ടി ഫെ​​​ര്‍ണാ​​​ണ്ട ടോ​​​റ​​​സാ​​​ണ് മി​​​ക​​​ച്ച ന​​​ടി​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ​​​ത്. ‘ഐ​​​ആം സ്റ്റി​​​ല്‍ ഹി​​​യ​​​റി’ ​​​ലെ അ​​​ഭി​​​ന​​​യ​​​മാ​​​ണ് 59കാ​​​രി​​​യാ​​​യ ഫെ​​​ര്‍ണാ​​​ണ്ട​​​യെ ഗോ​​​ള്‍ഡ​​​ന്‍ ഗ്ലോ​​​ബി​​​ന് അ​​​ര്‍ഹ​​​യാ​​​ക്കി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.