യുഎസിൽ മൈക്ക് ജോൺസൻ സ്പീക്കർ പദവി നിലനിർത്തി
യുഎസിൽ മൈക്ക് ജോൺസൻ  സ്പീക്കർ പദവി നിലനിർത്തി
Sunday, January 5, 2025 12:04 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ നി​​​​യു​​​​ക്ത പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യു​​​​ള്ള മൈ​​​​ക്ക് ജോ​​​​ൺ​​​​സ​​​​ൻ നേ​​​​രി​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ന് സ്പീ​​​​ക്ക​​​​ർ​​​​പ​​​​ദ​​​​വി നി​​​​ല​​​​നി​​​​ർ​​​​ത്തി.

ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ലെ വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ൽ റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ മൂ​​​​ന്ന് അം​​​​ഗ​​​​ങ്ങ​​​​ൾ വി​​​​മ​​​​ത​​​​ നി​​​​ല​​​​പാ​​​​ടു സ്വീ​​​​ക​​​​രി​​​​ച്ച​​​​ത് ജോ​​​​ൺ​​​​സ​​​​ന്‍റെ ജ​​​​യം നീ​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി. ട്രം​​​​പ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ർ ഫോ​​​​ണി​​​​ൽ സം​​​​സാ​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​തി​​​​ൽ ര​​​​ണ്ടു​​​​പേ​​​​ർ നി​​​​ല​​​​പാ​​​​ട് മ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് ജോ​​​​ൺ​​​​സ​​​​ൻ ജ​​​​യി​​​​ച്ച​​​​ത്.

ജ​​​​യി​​​​ക്കാ​​​​ൻ വേ​​​​ണ്ട 218 വോ​​​​ട്ടു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ജോ​​​​ൺ​​​​സ​​​​നു ല​​​​ഭി​​​​ച്ച​​​​ത്. 434 അ​​​​ഗം സ​​​​ഭ​​​​യി​​​​ൽ റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​ക്ക് 219ഉം ​​​​ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി​​​​ക് 215ഉം ​​​​അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്.

ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​സ​​​​ഭ​​​​യി​​​​ലും സെ​​​​ന​​​​റ്റി​​​​ലും ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ലും എ​​​​ല്ലാ റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ന്മാ​​​​രും ട്രം​​​​പി​​​​ന്‍റെ ന​​​​യ​​​​ങ്ങ​​​​ളെ പി​​​​ന്തു​​​​ണ​​​​യ്ക്കി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു സ്പീ​​​​ക്ക​​​​ർ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ആ​​​​ദ്യ​​​​ഘ​​​​ട്ട വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ൽ മൈ​​​​ക് തോമസ് മാസി, റാ​​​​ൽ​​​​ഫ് നോ​​​​ർ​​​​മ​​​​ൻ, കീ​​​​ത്ത് സെ​​​​ൽ​​​​ഫ് എ​​​​ന്നീ റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ അം​​​​ഗ​​​​ങ്ങ​​​​ൾ ജോ​​​​ൺ​​​​സ​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കാ​​​​ൻ കൂ​​​​ട്ടാ​​​​ക്കി​​​​യി​​​​ല്ല. തു​​​​ട​​​​ർ​​​​ന്ന് റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ നേ​​​​താ​​​​ക്ക​​​​ൾ ഇ​​​​വ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി. ഇ​​​​വ​​​​രി​​​​ൽ ചി​​​​ല​​​​രു​​​​മാ​​​​യി ട്രം​​​​പ് നേ​​​​രി​​​​ട്ടു സം​​​​സാ​​​​രി​​​​ച്ചു. പി​​​​ന്നീ​​​​ടു ന​​​​ട​​​​ന്ന വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ൽ ര​​​​ണ്ടു പേ​​​​ർ ജോ​​​​ൺ​​​​സ​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി വോ​​​​ട്ട് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യു​​​ടെ ഹ​​​ക്കീം ജ​​​ഫ്രി​​​യാ​​​യി​​​രു​​​ന്നു എ​​​തി​​​ർ സ്ഥാ​​​നാ​​​ർ​​​ഥി. ജോ​​​​ൺ​​​​സ​​​​ന്‍റെ ജ​​​​യ​​​​ത്തി​​​​ൽ ട്രം​​​​പ് അ​​​​ഭി​​​​ന​​​​ന്ദ​​​​നം അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.