മത്സരിച്ചിരുന്നെങ്കിൽ ജയിക്കുമായിരുന്നു: ബൈഡൻ
മത്സരിച്ചിരുന്നെങ്കിൽ   ജയിക്കുമായിരുന്നു: ബൈഡൻ
Friday, January 10, 2025 12:22 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ൽ ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ തോ​​​ല്പിക്കാ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നെ​​​ന്നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ. എ​​​ന്നാ​​​ൽ, പ്രാ​​​യം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു പി​​​ന്മാ​​​റി​​​യെ​​​ന്ന് യു​​​എ​​​സ്എ ടു​​​ഡേ​​​യ്ക്കു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ എ​​​ൺ​​​പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​നാ​​​യ ബൈ​​​ഡ​​​ൻ പ​​​റ​​​ഞ്ഞു.

വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ ട്രം​​​പി​​​നെ തോ​​​ൽ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​ണു ക​​​രു​​​തി​​​യ​​​ത്. എ​​​ന്നാ​​​ൽ ഇ​​​നി​​​യൊ​​​രു നാ​​​ലു​​​വ​​​ർ​​​ഷം കൂ​​​ടി ഭ​​​രി​​​ക്കാ​​​നു​​​ള്ള സ്റ്റാ​​​മി​​​ന എ​​​നി​​​ക്കു​​​ണ്ടെ​​​ന്നു തോ​​​ന്നു​​​ന്നി​​​ല്ലെന്നു ബൈ​​ഡ​​ൻ പ​​റ​​ഞ്ഞു.


പ​​​ടി​​​യി​​​റ​​​ങ്ങാ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ൾ ശേ​​​ഷി​​​ക്കേ, ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ൾ നേ​​​രി​​​ട്ടി​​​രു​​​ന്ന മ​​​ക​​​ൻ ഹ​​​ണ്ട​​​റി​​​ന് മാ​​​പ്പു ന​​​ല്കി​​​യ​​​തി​​​നെ ബൈ​​​ഡ​​​ൻ ന്യാ​​​യീ​​​ക​​​രി​​​ച്ചു. ട്രം​​​പി​​​ന്‍റെ എ​​​തി​​​രാ​​​ളി​​​ക​​​ൾ​​​ക്കെ​​​ല്ലാം മാ​​​പ്പു​​​കൊ​​​ടു​​​ക്കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

ജ​​​യ​​​ത്തി​​​നു​​​ശേ​​​ഷം കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കെ​​​ത്തി​​​യ ട്രം​​​പി​​​നോ​​​ട് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ത​​​ന്‍റെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​കനി​​​ല മെ​​​ച്ച​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​​ണു ട്രം​​​പ് ക​​​രു​​​തു​​​ന്ന​​​തെ​​​ന്നും ബൈ​​​ഡ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.