ട്രം​​​​​പി​​​​​ന്‍റെ സ്ഥാ​​​​​നാ​​​​​രോ​​​​​ഹ​​​​​ണം: പ്രാ​​​​​രം​​​​​ഭ​​​​​പ്രാ​​​​​ർ​​​​​ഥ​​​​​ന ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ തി​​​​​മോ​​​​​ത്തി ഡോ​​​​​ള​​​​​ൻ
ട്രം​​​​​പി​​​​​ന്‍റെ സ്ഥാ​​​​​നാ​​​​​രോ​​​​​ഹ​​​​​ണം: പ്രാ​​​​​രം​​​​​ഭ​​​​​പ്രാ​​​​​ർ​​​​​ഥ​​​​​ന ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ തി​​​​​മോ​​​​​ത്തി ഡോ​​​​​ള​​​​​ൻ
Wednesday, January 8, 2025 1:46 AM IST
ന്യൂ​​​​​യോ​​​​​ർ​​​​​ക്ക്: ഈ​​​​​മാ​​​​​സം 20ന് ​​​​​ന​​​​​ട​​​​​ക്കു​​​​​ന്ന നി​​​​​യു​​​​​ക്ത യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ സ്ഥാ​​​​​നാ​​​​​രോ​​​​​ഹ​​​​​ണ​​​​​ത്തി​​​​​ന്‍റെ പ്രാ​​​​​രം​​​​​ഭ പ്രാ​​​​​ർ​​​​​ഥ​​​​​ന ന്യൂ​​​​​യോ​​​​​ർ​​​​​ക്ക് ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ തി​​​​​മോ​​​​​ത്തി ഡോ​​​​​ള​​​​​ൻ ന​​​​​യി​​​​​ക്കും.

ഇ​​​​​ക്കു​​​​​റി​​​​​യും പ്രാ​​​​​രം​​​​​ഭ പ്രാ​​​​​ർ​​​​​ഥ​​​​​ന ന​​​​​ട​​​​​ത്താ​​​​​മോ​​​​​യെ​​​​​ന്ന് ട്രം​​​​​പ് ത​​​​​ന്നോ​​​​​ടു ചോ​​​​​ദി​​​​​ച്ചെ​​​​​ന്നും ആ​​​​​വ​​​​​ശ്യം താ​​​​​ൻ അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ചെ​​​​​ന്നും ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

2017ൽ ​​​​​ട്രം​​​​​പ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി ചു​​​​​മ​​​​​ത​​​​​ല​​​​​യേ​​​​​റ്റ​​​​​പ്പോ​​​​​ഴും ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ഡോ​​​​​ള​​​​​നാ​​​യി​​​രു​​​ന്നു പ്രാ​​​​​രം​​​​​ഭ പ്രാ​​​​​ർ​​​​​ഥ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ​​​ത്. ​​


2021 ൽ ​​​​​ജോ ബൈ​​​​​ഡ​​​​​ന്‍റെ സ്ഥാ​​​​​നാ​​​​​രോ​​​​​ഹ​​​​​ണ​​​​​ച്ച​​​​​ട​​​​​ങ്ങി​​​​​ൽ പ്രാ​​​​​രം​​​​​ഭ​​ പ്രാ​​​​​ർ​​​​​ഥ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ​​​​​ത് ജോ​​​​​ർ​​​​​ജ്ടൗ​​​​​ൺ യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി മു​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റും ഈ​​​​​ശോ​​​​​സ​​​​​ഭാ വൈ​​​​​ദി​​​​​ക​​​​​നു​​​​​മാ​​​​​യ ഫാ. ​​​​​ലി​​​​​യോ ജെ. ​​​​​ഒ​​​​​ഡോ​​​​​നോ​​​​​വ​​​​​നാ​​​​​യി​​​​​രു​​​​​ന്നു. സ്ഥാ​​​​​നാ​​​​​രോ​​​​​ഹ​​​​​ണ​​​​​ത്തി​​​​​ന്‍റെ ത​​​​​ലേ​​​​​ന്ന് സ​​​​​ർ​​​​​വ​​​​​മ​​​​​ത പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യും ട്രം​​​​​പ് സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.