കർദിനാൾ ആഞ്ചലോ അമാത്തോ ദിവംഗതനായി
കർദിനാൾ ആഞ്ചലോ അമാത്തോ ദിവംഗതനായി
Thursday, January 2, 2025 2:56 AM IST
വ​ത്തി​ക്കാ​ൻ സി​റ്റി: വി​ശു​ദ്ധ​രു​ടെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ള്‍ക്കാ​യു​ള്ള വ​ത്തി​ക്കാ​ൻ ഡി​ക്കാ​സ്റ്റ​റി​യു​ടെ മു​ൻ ത​ല​വ​ന്‍ ക​ര്‍ദി​നാ​ള്‍ ആ​ഞ്ച​ലോ അ​മാ​ത്തോ (86) ദി​വം​ഗ​ത​നാ​യി.

ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ ഇ​ന്ന് പ്രാ​ദേ​ശി​ക​സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ന​ട​ക്കും. ക​ർ​ദി​നാ​ൾ ജി​യോ​വാ​ന്നി ബാ​റ്റി​സ്റ്റ റെ ​മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ശു​ശ്രൂ​ഷ​യു​ടെ അ​വ​സാ​ന​ഘ​ട്ട ക​ർ​മ​ങ്ങ​ൾ​ക്ക് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ, മ​ദ​ർ തെ​രേ​സ, ഫ്രാ​ൻ​സി​സ്കോ, ജ​സീ​ന്ത തു​ട​ങ്ങി 913 സ​മു​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ളെ വി​ശു​ദ്ധ​രു​ടെ ഗ​ണ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ക​ർ​ദി​നാ​ൾ ആ​ഞ്ച​ലോ നേ​തൃ​ത്വം ന​ൽ​കി. സി​സ്റ്റ​ർ റാ​ണി മ​രി​യ​യു​ടെ വാ​ഴ്ത്ത​പ്പെ​ട്ട ര​ക്ത​സാ​ക്ഷിത്വ പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍കാ​ന്‍ 2017ൽ ​അ​ദ്ദേ​ഹം ഇ​ന്‍ഡോ​റി​ലെ​ത്തി​യി​രു​ന്നു.

സലേഷ്യൻ സ​ന്യാ​സ സ​മൂ​ഹാം​ഗ​മാ​യി​രു​ന്ന ക​ർ​ദി​നാ​ൾ ആ​ഞ്ച​ലോ നാ​ലു പ​തി​റ്റാ​ണ്ടോ​ളം വ​ത്തി​ക്കാ​നി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശു​ശ്രൂ​ഷ ചെ​യ്തി​ട്ടു​ണ്ട്.


ഇ​റ്റ​ലി​യി​ലെ മൊ​ൽ​ഫെ​റ്റ​യി​ൽ 1938 ജൂ​ൺ എ​ട്ടി​നു ജ​നി​ച്ച അ​ദ്ദേ​ഹം 1967ൽ ​വൈ​ദി​ക​നാ​യി. പൊ​ന്തി​ഫി​ക്ക​ൽ ഗ്രി​ഗോ​റി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലും പൊ​ന്തി​ഫി​ക്ക​ൽ സ​ലേ​ഷ്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലും ഡീ​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

2002ൽ ​ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ അ​ദ്ദേ​ഹ​ത്തെ വി​ശ്വാ​സ തി​രു​സം​ഘ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു. 2008ൽ ​ബ​ന​ഡി​ക്‌​ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ വി​ശു​ദ്ധ​രു​ടെ നാ​മ​ക​ര​ണ​ത്തി​നാ​യു​ള്ള ഡി​ക്കാ​സ്റ്റ​റി​യു​ടെ അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ചു. 2010ൽ ​ബ​ന​ഡി​ക്‌​ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ അ​ദ്ദേ​ഹ​ത്തെ ക​ർ​ദി​നാ​ൾ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്തി.

ക​ർ​ദി​നാ​ൾ ആ​ഞ്ച​ലോ അ​മാ​ത്തോ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​നു​ശോ​ചി​ച്ചു. സ​ഭ​യ്ക്കും സു​വി​ശേ​ഷ​ത്തി​നും വേ​ണ്ടി അ​ദ്ദേ​ഹം ചെ​യ്ത സേ​വ​ന​ങ്ങ​ൾ എ​ക്കാ​ല​വും സ്മ​രി​ക്ക​പ്പെ​ടു​മെ​ന്ന് മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.