സു​സു​ക്കി മു​ൻ ചെ​യ​ർ​മാ​ൻ ഒ​സാ​മു സു​സു​ക്കി അ​ന്ത​രി​ച്ചു
സു​സു​ക്കി മു​ൻ ചെ​യ​ർ​മാ​ൻ  ഒ​സാ​മു സു​സു​ക്കി അ​ന്ത​രി​ച്ചു
Saturday, December 28, 2024 2:55 AM IST
ടോ​​​​ക്കി​​​​യോ: സു​​​​സു​​​​ക്കി മോ​​​​ട്ടോ​​​​ർ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ മു​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഒ​​​​സാ​​​​മു സു​​​​സു​​​​ക്കി (94) അ​​​​ന്ത​​​​രി​​​​ച്ചു. ക്രി​​​​സ്മ​​​​സ് ദി​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു മ​​​​ര​​​​ണ​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ കു​​​​ടും​​​​ബം അ​​​​റി​​​​യി​​​​ച്ചു.

അ​​​​ർ​​​​ബു​​​​ദ ബാ​​​​ധി​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു. അ​​​​ടു​​​​ത്ത കു​​​​ടും​​​​ബാം​​​ഗ​​​ങ്ങ​​​​ൾ മാ​​​​ത്രം പ​​​​ങ്കെ​​​​ടു​​​​ത്ത് സം​​​​സ്കാ​​​​ര ച​​​​ട​​​​ങ്ങു​​​​ക​​​​ൾ സ്വ​​​​കാ​​​​ര്യ​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും കു​​​​ടും​​​​ബം വ്യ​​​​ക്ത​​​​മാ​​​​ക്കി.

40 വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​റെ​​​​ക്കാ​​​​ലം സു​​​​സു​​​​ക്കി ക​​​​മ്പ​​​​നി​​​​യെ ന​​​​യി​​​​ച്ച​​​​ത് ഒ​​​​സാ​​​​മ സു​​​​സു​​​​ക്കി​​​​യാ​​​​യി​​​​രു​​​​ന്നു. 1958 ലാ​​​​ണ് ഒ​​​​സാ​​​​മു സു​​​​സു​​​​ക്കി​​​​യി​​​​ൽ ചേ​​​​രു​​​​ന്ന​​​​ത്. പി​​​​ന്നീ​​​​ട് 1978ൽ ​​​​ക​​​​മ്പ​​​​നി​​​​യു​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി. 28 വ​​​​ർ​​​​ഷം ക​​​​മ്പ​​​​നി​​​​യു​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി തു​​​​ട​​​​ർ​​​​ന്ന ഒ​​​​സാ​​​​മു 2000ത്തി​​​​ലാ​​​​ണ് സു​​​​സു​​​​ക്കി ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​ൽ​​​​ക്കു​​​​ന്ന​​​​ത്. 2021ൽ 91-ാം ​​​​വ​​​​യ​​​​സി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം ത​​​​ന്‍റെ വി​​​​ര​​​​മി​​​​ക്ക​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.


ഒ​​​​സാ​​​​മു സു​​​​സു​​​​ക്കി​​​​യു​​​​ടെ ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്ത് ചെ​​​​റു​​​​കി​​​​ട കാ​​​​റു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളെ​​​​ന്ന നി​​​​ല​​​​യി​​​​ൽ ക​​​​മ്പ​​​​നി ത​​​​ങ്ങ​​​​ളു​​​​ടെ സ്ഥാ​​​​നം ഉ​​​​റ​​​​പ്പി​​​​ച്ചു. 1983ൽ ​​​​ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നു പി​​​​ന്നി​​​​ലും ഒ​​​​സാ​​​​മു ത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു.

സു​​​​സു​​​​ക്കി​​​​യെ ജ​​​​ന​​​​പ്രി​​​​യ ബ്രാ​​​​ൻ​​​​ഡാ​​​​ക്കി മാ​​​​റ്റി​​​​യ​​​​തി​​​​ൽ വ​​​​ലി​​​​യ പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ച ഒ​​​​സാ​​​​മ‌ു​​​​വി​​​​ന്‍റെ കാ​​​​ല​​​​ത്താ​​​​ണ് മാ​​​​രു​​​​തി ചെ​​​​റു​​​​കാ​​​​റു​​​​ക​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച​​​​ത്. പി​​​​ന്നീ​​​​ട് ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് മാ​​​​രു​​​​തി ഉ​​​​ദ്യോ​​​​ഗ് ലി​​​​മി​​​​റ്റ​​​​ഡ് സ്ഥാ​​​​പി​​​​ച്ച​​​​തും ഒ​​​​സാ​​​​മു​​​​വി​​​​ന്‍റെ കാ​​​​ല​​​​ത്താ​​​​ണ്.

മാ​​​​രു​​​​തി 800 എ​​​​ന്ന ജ​​​​ന​​​​പ്രി​​​​യ ബ്രാ​​​​ൻ​​​​ഡി​​​​ന്‍റെ ഉ​​​​പ​​​​ജ്ഞാ​​​​താ​​​​വും അ​​​​ദ്ദേ​​​​ഹ​​​​മാ​​​​ണ്. ജ​​​​പ്പാ​​​​നി​​​​ലെ ജ​​​​ന​​​​പ്രി​​​​യ കാ​​​​റാ​​​​യ സു​​​​സു​​​​ക്കി ഓ​​​​ൾ​​​​ട്ടോ​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​യി​​​​രു​​​​ന്നു മാ​​​​രു​​​​തി 800ന്‍റെ ജ​​​​ന​​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.