കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 69 പേർ മരിച്ചു
കുടിയേറ്റക്കാരുടെ  ബോട്ട് മുങ്ങി  69 പേർ മരിച്ചു
Saturday, December 28, 2024 1:08 AM IST
ബാ​​​മ​​​ക്കോ: ​​​യൂ​​​റോ​​​പ്പി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റാ​​​ൻ മോ​​​ഹി​​​ച്ച അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ബോ​​​ട്ട് മു​​​ങ്ങി 69 പേ​​​ർ മ​​​രി​​​ച്ചു. ഈ ​​​മാ​​​സം 19നു ​​​മൊ​​​റോ​​​ക്കോ തീ​​​ര​​​ത്താ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ട​​​മെ​​​ന്ന് മാ​​​ലി​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു.


പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നു സ്പെ​​​യി​​​നി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട ബോ​​​ട്ടി​​​ൽ 80 പേ​​​രാ​​​ണുണ്ടാ​​​യി​​​രു​​​ന്ന​​​ത്. 11 പേ​​​ർ മാ​​​ത്ര​​​മേ ര​​​ക്ഷ​​​പ്പെ​​​ട്ടു​​​ള്ളൂ. മ​​​രി​​​ച്ച​​​വ​​രി​​​ൽ 25 പേ​​​ർ മാ​​​ലി പൗ​​​ര​​​ന്മാ​​​രാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.