തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ മ​ഴ​ക്കു​ഴി​യി​ൽ വീ​ണ് ര​ണ്ട​ര വ​യ​സു​കാ​രി മ​രി​ച്ചു. വ​യ്യാ​റ്റി​ൻ ക​ര​യി​ൽ രാ​ജീ​വ്-​വ​ർ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ രൂ​പ രാ​ജീ​വാ​ണ് മ​രി​ച്ച​ത്. വീ​ടി​ന്‍റെ പി​ന്നി​ൽ സ​ഹോ​ദ​ര​നൊ​പ്പം ക​ളി​ച്ചു കൊ​ണ്ടി​രി​ക്ക​വേ​യാ​ണ് രൂ​പ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രൂ​പ​യെ കാ​ണാ​നി​ല്ലെ​ന്ന് മൂ​ത്ത​ക്കു​ട്ടി അ​മ്മ​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മ​ഴ​ക്കു​ഴി​യി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.