ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു. സൊ​പോ​റി​ലു​ള്ള ഷ​യി​ർ കോ​ള​നി​യി​ലെ ആ​ക്രി​ക്ക​ട​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

ലോ​റി​യി​ൽ​നി​ന്ന് ചി​ല​ർ ആ​ക്രി​സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു സ്ഫോ​ട​ന​മെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. ര​ണ്ടു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചും മ​റ്റു ര​ണ്ടു പേ​ർ പി​ന്നീ​ടു​മാ​ണ് മ​രി​ച്ച​ത്.

നാ​സി​ൽ അ​ഹ്മ​ദ് ന​ദ്രു(40), ആ​സിം അ​ഷ്റ​ഫ് മി​ർ, ആ​ദി​ൽ റാ​ഷി​ദ് ഭ​ട്ട്, മു​ഹ​മ്മ​ദ് അ​സ്ഹ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഏ​തു​ത​രം സ്ഫോ​ട​ന​മാ​ണ് ന​ട​ന്ന​തെ​ന്ന് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.