മെ​ക്സി​കോ​യി​ൽ സ​ർ​ഫിം​ഗി​നി​ടെ കാ​ണാ​താ​യ മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി
മെ​ക്സി​കോ​യി​ൽ സ​ർ​ഫിം​ഗി​നി​ടെ കാ​ണാ​താ​യ മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി
Monday, May 6, 2024 6:33 AM IST
ടി​ജ്വാ​ന: മെ​ക്‌​സി​ക്കോ​യി​ൽ സ​ർ​ഫിം​ഗ് യാ​ത്ര​യ്ക്കി​ടെ കാ​ണാ​താ​യ ര​ണ്ട് ഓ​സ്‌​ട്രേ​ലി​യ​ൻ സ​ഹോ​ദ​ര​ന്മാ​രു​ടെ​യും ഒ​രു അ​മേ​രി​ക്ക​ക്കാ​ര​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ത​ല​യി​ൽ വെ​ടി​യേ​റ്റ മു​റി​വു​ക​ളു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഓ​സ്‌​ട്രേ​ലി​യ​ക്കാ​രാ​യ കോ​ളം, ജെ​യ്ക്ക് റോ​ബി​ൻ​സ​ൺ, അ​വ​രു​ടെ അ​മേ​രി​ക്ക​ൻ സു​ഹൃ​ത്ത് ജാ​ക്ക് കാ​ർ​ട്ട​ർ എ​ന്നി​വ​രു​ടെ ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​യ​ൽ പ്ര​ക്രി​യ​യി​ൽ സ​ഹാ​യി​ക്കാ​ൻ മെ​ക്‌​സി​ക്കോ​യി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് സ്റ്റേ​റ്റ് പ്രോ​സി​ക്യൂ​ട്ട​ർ മ​രി​യ എ​ലീ​ന ആ​ൻ​ഡ്രേ​ഡ് ഒ​രു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അ​വ​രു​ടെ പി​ക്ക്-​അ​പ്പ് ട്ര​ക്ക് മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നും ഈ ​വാ​ഹ​നം ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ സ​മീ​പ​ത്ത് ക​ണ്ടെ​ത്തി​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഈ ​കേ​സി​ൽ നേ​രി​ട്ടോ അ​ല്ലാ​തെ​യോ പ​ങ്കു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു സ്ത്രീ ​ഉ​ൾ​പ്പ​ടെ മൂ​ന്ന് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ പ​റ​ഞ്ഞു.


സം​ഭ​വം ന​ട​ന്ന വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​മാ​യ ബ​ജാ കാ​ലി​ഫോ​ർ​ണി​യ​യി​ലെ പാ​റ​ക്കെ​ട്ടി​ന് മു​ക​ളി​ലു​ള്ള നി​ന്നും ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണാ​താ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടേ​താ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ ജീ​ർ​ണി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നും ആ​ൻ​ഡ്രേ​ഡ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<