മുട്ടില്‍ മരംമുറി കേസ്: തുടരന്വേഷണ സാധ്യത പരിശോധിക്കാൻ ഉന്നതതല യോഗം
Saturday, May 18, 2024 12:22 PM IST
കൽപറ്റ: മുട്ടിൽ മരംമുറിക്കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയും രണ്ട് എസ്പിമാരും അടക്കമുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ കത്തിനെ തുടർന്ന് ചേരുന്ന രണ്ടാമത്തെ യോഗമാണിത്. കേസന്വേഷണവും കുറ്റപത്രവും അതീവ ദുർബലമെന്നായിരുന്നു കത്തിൽ ആരോപിച്ചിരുന്നത്. കേസിൽ തുടരന്വേഷണമില്ലാതെ മുന്നോട്ടുപോയാൽ തിരിച്ചടി ഉറപ്പാണെന്നും കത്തിൽ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയിരുന്നു.