വിയ്യൂര്‍ ജയിലില്‍ എത്തിച്ചപ്പോള്‍ രക്ഷപെട്ട പ്രതി കേരളം വിട്ടെന്ന് സൂചന
Saturday, May 18, 2024 9:56 AM IST
തൃശൂർ: വിയ്യൂര്‍ ജയിലില്‍ എത്തിച്ചപ്പോള്‍ രക്ഷപെട്ട മോഷ്ടാവ് ബാലമുരുകന് കേരളം വിട്ടെന്ന് നിഗമനം. തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് ഇയാൾ രക്ഷപെട്ടത്.
ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. തമിഴ്നാട് പൊലീസിന്റെ വാനിൽ വിയ്യൂര്‍ ജയിലിന് മുമ്പിലെത്തിയതോടെ പൊലീസുകാര്‍ ബാലമുരുകന്റെ കൈയിലെ വിലങ്ങ് ഊരി. ഉടനെ ഇയാള്‍ വാനിന്റെ ഇടതുവശത്തെ ഗ്ലാസ് ഡോര്‍ തുറന്ന് രക്ഷപെടുകയായിരുന്നു.
കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകൻ. പോലീസിനെ ആക്രമിച്ച് നേരത്തെയും ബാലമുരുകൻ ജയില്‍ ചാടിയിട്ടുണ്ട്.