5 കോടി വേണം: റിങ്കുവിന് ‘ഡി-കമ്പനി’ഭീഷണി
Friday, October 10, 2025 12:40 AM IST
മുംബൈ: ഒരുകാലത്ത് ക്രിക്കറ്റിലും ബോളിവുഡിലും വേരുകളുണ്ടായിരുന്ന, ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുടെ പേരില്‍ ഇന്ത്യന്‍ താരം റിങ്കു സിംഗിനു ഭീഷണിസന്ദേശം.
നവീദ് എന്നു സ്വയം പരിചയപ്പെടുത്തിയ ആളാണ് ഡി-കമ്പനിയുടെ പേരു പരാമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനു ഭീഷണിസന്ദേശം അയച്ചത്. അഞ്ച് കോടി രൂപയാണ് നവീദ് റിങ്കുവിനോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ഏപ്രില്‍ അഞ്ചിനാണ് ഒരു ആരാധകനെന്നു പരിചയപ്പെടുത്തി നവീദ് റിങ്കുവിന് ആദ്യം സന്ദേശം അയച്ചത്.