ദേശീയ ജൂണിയര്‍ മീറ്റ് ഇന്നു മുതല്‍
Friday, October 10, 2025 12:40 AM IST
ഭുവനേശ്വര്‍: 40-ാമത് ദേശീയ ജൂണിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഇന്നു മുതല്‍. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്.
61 പെണ്‍കുട്ടികളും 55 ആണ്‍കുട്ടികളും അടക്കം 116 അംഗ സംഘമാണ് കേരളത്തെ പ്രതിനിധീകരിച്ച് ട്രാക്കിലും ഫീല്‍ഡിലും ഇറങ്ങുക. 14വരെയാണ് ചാമ്പ്യന്‍ഷിപ്പ്.
അണ്ടര്‍ 20, 18 ആണ്-പെണ് വിഭാഗം 100 മീറ്റര്‍ ഫൈനല്‍ ഇന്ന് അരങ്ങേറുന്നതോടെയാണിത്. അണ്ടര്‍ 14, 16, 18, 20 വിഭാഗങ്ങളിലായി ഇന്ന് 14 ഫൈനല്‍ അരങ്ങേറും.