നേ​​പ്പി​​ള്‍​സ്: ഇ​​റ്റാ​​ലി​​യ​​ന്‍ സീ​​രി എ ​​ഫു​​ട്‌​​ബോ​​ളി​​ല്‍ നാ​​പ്പോ​​ളി പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത്. ആ​​റാം റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ല്‍ ജെ​​നോ​​വ​​യെ ഒ​​ന്നി​​ന് എ​​തി​​രേ ര​​ണ്ടു ഗോ​​ളു​​ക​​ള്‍​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് നാ​​പ്പോ​​ളി ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി​​യ​​ത്.

2025-26 സീ​​സ​​ണി​​ല്‍ നാ​​പ്പോ​​ളി​​യു​​ടെ അ​​ഞ്ചാം ജ​​യം. ജെ​​ഫ് എ​​ഖ​​തോ​​ര്‍ 33-ാം മി​​നി​​റ്റി​​ല്‍ നേ​​ടി​​യ ഗോ​​ളി​​ല്‍ ആ​​ദ്യ പ​​കു​​തി​​യി​​ല്‍ ജെ​​നോ​​വ ലീ​​ഡ് നേ​​ടി​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, ഫ്രാ​​ങ്ക് അം​​ഗു​​യി​​സ (57’), റാ​​സ്മ​​സ് ഹോ​​ജ്‌​​ല​​ണ്ട് (75’) എ​​ന്നി​​വ​​രി​​ലൂ​​ടെ നാ​​പ്പോ​​ളി ജ​​യം സ്വ​​ന്ത​​മാ​​ക്കി.


യു​​വ​​ന്‍റ​​സും എ​​സി മി​​ലാ​​നും ഗോ​​ള്‍ ര​​ഹി​​ത സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞ​​പ്പോ​​ള്‍ എ​​എ​​സ് റോ​​മ 2-1ന് ​​ഫി​​യോ​​റെ​​ന്‍റീ​​ന​​യെ തോ​​ല്‍​പ്പി​​ച്ചു. ബൊ​​ലോ​​ഞ്ഞ 4-0നു ​​പി​​സ​​യെ ത​​ക​​ര്‍​ത്തു.

ലീ​​ഗി​​ല്‍ ആ​​റ് മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 15 പോ​​യി​​ന്‍റ് വീ​​ത​​മു​​ള്ള നാ​​പ്പോ​​ളി​​യും എ​​എ​​സ് റോ​​മ​​യു​​മാ​​ണ് യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ങ്ങ​​ളി​​ല്‍. എ​​സി മി​​ലാ​​ന്‍ (13), ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ (12), യു​​വ​​ന്‍റ​​സ് (12) ടീ​​മു​​ക​​ളാ​​ണ് തു​​ട​​ര്‍​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.