സിന്നറിനു പരിക്ക്
Tuesday, October 7, 2025 12:36 AM IST
ഷാങ്ഹായ്: ഇറ്റാലിയന്‍ പുരുഷ ടെന്നീസ് താരം യാനിക് സിന്നറിനു പരിക്ക്. ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നീസിന്റെ രണ്ടാം റൗണ്ടിനിടെ പരിക്കേറ്റ യാനിക് സിന്നര്‍ മത്സരം പൂര്‍ത്തിയാക്കാതെ കോര്‍ട്ട് വിട്ടു.
നെതര്‍ലന്‍ഡ്സിന്റെ ടാലോണ്‍ ഗ്രീക്സ്പുറിന് എതിരേ 7-6 (7-3), 5-7, 2-3ന് പിന്നില്നില്ക്കുമ്പോഴാണ് സിന്നര്‍ പരിക്കേറ്റു മടങ്ങിയത്.
യുഎസ് ഓപ്പണ്‍ ഫൈനലിസ്റ്റായ സിന്നര്‍, ഈ മാസാദ്യം ചൈന ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്വന്തമാക്കിയിരുന്നു.