ഫ്രീകിക്ക് മെസി
Monday, May 26, 2025 3:54 AM IST
ന്യൂയോര്‍ക്ക്: മേജര്‍ ലീഗ് സോക്കറില്‍ അര്‍ജന്റൈന്‍ താരം ലയണല്‍ മെസിയുടെ ഫ്രീകിക്ക് ഗോളില്‍ ഇന്റര്‍ മയാമിക്കു സമനില. ഫിലാഡല്‍ഫിയയും ഇന്റര്‍ മയാമിയും മൂന്നു ഗോള്‍ വീതമടിച്ച് പോയിന്റ് പങ്കുവച്ചു. ക്വിന്‍ സുലൈവാന് (7’), തായ് ബ്രൈബൊ (44’, 73’) എന്നിവരായിരുന്നു ഫിലാഡല്‍ഫിയയുടെ ഗോള്‍ നേട്ടക്കാര്‍.
87-ാം മിനിറ്റിലായിരുന്നു മെസിയുടെ ഫ്രീകിക്ക് ഗോള്‍. 90+5-ാം മിനിറ്റില്‍ ടെലെസ്കൊ സെഗോവിയയായിരുന്നു ഇന്റര്‍ മയാമിയുടെ മൂന്നാം ഗോള്‍ നേടിയത്.
ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ 14 മത്സരങ്ങളില്‍നിന്ന് 23 പോയിന്റുമായി ആറാം സ്ഥാനത്താണ് മയാമി. ഫിലാഡല്‍ഫിയയാണ് (30) ഒന്നാമത്.