ബോച്ചേ ആര്‍സി കാര്‍ റേസിംഗ് ലീഗ്; കൊച്ചിന് ഡ്രിഫ്റ്റേഴ്സ് ചാമ്പ്യന്മാര്
Monday, May 26, 2025 3:54 AM IST
കൊച്ചി: നാഷണല്‍ യൂണിയന് ഫോര്‍ റിസേര്‍ച്ച് ഇന്‍ ഓപ്പണ്‍ സ്പോര്‍ട്സ് (ന്യൂറോസ്) സംഘടിപ്പിച്ച ബോച്ചേ ആര്‍സി കാര്‍ റേസിംഗ് ലീഗില്‍ കൊച്ചിന് ഡ്രിഫ്റ്റേഴ്സ് ടീം ചാമ്പ്യന്മാരായി. വിദ്യാര്‍ഥികളായ റയ്ഡണ് റിബിന്, മുഹമ്മദ് സിനാന്, ഇവാന് മാത്യു, പ്രഭവ് ജയന് എന്നിവരാണ് ടീമംഗങ്ങള്‍. മദ്രാസ് റേസേഴ്സിന്റെ എം.എസ്. സഞ്ജയ് വ്യക്തിഗത ചാമ്പ്യനായി.
അങ്കമാലി കറുകുറ്റി എസ്സിഎംഎസ് സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ സംഘടിപ്പിച്ച മത്സരം എസ്സിഎംഎസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ പ്രതീക് നായര്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനം ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് ബിസിനസ് ഹെഡ് അന്‍ഷാദ് അലിയും ബെന്നി വിന്‍സെന്റും ചേര്‍ന്ന് നിര്‍വഹിച്ചു. ന്യൂറോസ് സ്ഥാപകന്‍ ലബീബ് കെ.അലവി അധ്യക്ഷത വഹിച്ചു.