വൃ​​ന്ദാ​​വ​​ന്‍ (ഉ​​ത്ത​​ര്‍​പ്ര​​ദേ​​ശ്): 14 വ​​ര്‍​ഷം നീ​​ണ്ട ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ജീ​​വി​​തം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​താ​​യി സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ലൂ​​ടെ അ​​റി​​യി​​ച്ച​​ശേ​​ഷം ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം വി​​രാ​​ട് കോ​​ഹ്‌​​ലി ആ​​ദ്യം സ​​ന്ദ​​ര്‍​ശി​​ച്ച​​ത് ഉ​​ത്ത​​ര്‍​പ്ര​​ദേ​​ശി​​ലെ വൃ​​ന്ദാ​​വ​​ന്‍ ആ​​ശ്ര​​മം.

കോ​​ഹ്‌​​ലി​​ക്ക് ഒ​​പ്പം ഭാ​​ര്യ​​യും ബോ​​ളി​​വു​​ഡ് ന​​ടി​​യു​​മാ​​യ അ​​നു​​ഷ്‌​​ക ശ​​ര്‍​മ​​യും ഉ​​ണ്ടാ​​യി​​രു​​ന്നു. ആ​​ത്മീ​​യ നേ​​താ​​വാ​​യ പ്രേ​​മാ​​ന​​ന്ദ് മ​​ഹാ​​രാ​​ജി​​ന്‍റെ അ​​നു​​ഗ്ര​​ഹം തേ​​ടി​​യാ​​ണ് കോ​​ഹ്‌​​ലി-​​അ​​നു​​ഷ്‌​​ക ദ​​മ്പ​​തി​​ക​​ള്‍ വൃ​​ന്ദാ​​വ​​നി​​ല്‍ എ​​ത്തി​​യ​​ത്. വ​​രാ​​ഹ ഘ​​ട്ടി​​ലെ ശ്രീ ​​രാ​​ധാ കേ​​ളി കു​​ഞ്ച് ആ​​ശ്ര​​മ​​ത്തി​​ല്‍ ഇ​​ന്ന​​ലെ മൂ​​ന്നു മ​​ണി​​ക്കൂ​​റോ​​ളം ചെ​​ല​​വി​​ട്ട​​ശേ​​ഷ​​മാ​​ണ് കോ​​ഹ്‌​​ലി​​യും അ​​നു​​ഷ്‌​​ക​​യും മ​​ട​​ങ്ങി​​യ​​ത്.

ഇ​​തു മൂ​​ന്നാം ത​​വ​​ണ​​യാ​​ണ് കോ​​ഹ്‌​​ലി-​​അ​​നു​​ഷ്‌​​ക ദ​​മ്പ​​തി​​ക​​ള്‍ ആ​​ശ്ര​​മം സ​​ന്ദ​​ര്‍​ശി​​ക്കു​​ന്ന​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. 2023 ജ​​നു​​വ​​രി നാ​​ലി​​നും ഈ ​​വ​​ര്‍​ഷം ജ​​നു​​വ​​രി 10നു​​മാ​​യി​​രു​​ന്നു ഇ​​രു​​വ​​രും മു​​മ്പ് ഇ​​വി​​ടെ എ​​ത്തി​​യ​​ത്.


തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണ് സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ലൂ​​ടെ കോ​​ഹ്‌​​ലി ത​​ന്‍റെ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ജീ​​വി​​തം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​താ​​യി അ​​റി​​യി​​ച്ച​​ത്. 2011 ജൂ​​ണ്‍ 20നു ​​വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രേ കിം​​ഗ്സ്റ്റ​​ണി​​ലാ​​യി​​രു​​ന്നു കോ​​ഹ്‌​​ലി​​യു​​ടെ രാ​​ജ്യാ​​ന്ത​​ര ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് അ​​ര​​ങ്ങേ​​റ്റം.

തു​​ട​​ര്‍​ന്ന് 123 ടെ​​സ്റ്റി​​ല്‍​നി​​ന്ന് 46.85 ശ​​രാ​​ശ​​രി​​യി​​ല്‍ 9230 റ​​ണ്‍​സ് നേ​​ടി. 30 സെ​​ഞ്ചു​​റി​​യും 31 അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും ഉ​​ള്‍​പ്പെ​​ടെ​​യാ​​ണി​​ത്. 68 ടെ​​സ്റ്റി​​ല്‍ ഇ​​ന്ത്യ​​യെ ന​​യി​​ച്ചി​​ട്ടു​​ണ്ട്. കോ​​ഹ്‌​​ലി​​യു​​ടെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ലാ​​ണ് ഇ​​ന്ത്യ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ജ​​യം (40) നേ​​ടി​​യ​​തെ​​ന്ന​​തും ച​​രി​​ത്രം. തി​​ക​​ച്ചും അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി​​രു​​ന്നു കോ​​ഹ്‌​​ലി​​യു​​ടെ വി​​ര​​മി​​ക്ക​​ൽ എ​​ന്ന​​താ​​ണ് വാ​​സ്തവം.