ബം​​ഗ​​ളൂ​​രു: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ശ​​നി​​യാ​​ഴ്ച പു​​ന​​രാ​​രം​​ഭി​​ക്കു​​മെ​​ന്ന അ​​റി​​യി​​പ്പു ല​​ഭി​​ച്ച​​തോ​​ടെ ഇ​​ന്ത്യ​​യി​​ല്‍​നി​​ന്നു മ​​ട​​ങ്ങി​​യ വി​​ദേ​​ശ​​ക​​ളി​​ക്കാ​​ര്‍ തി​​രി​​ച്ചെ​​ത്താ​​ന്‍ തു​​ട​​ങ്ങി.

കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സി​​ന്‍റെ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് താ​​ര​​ങ്ങ​​ളാ​​യ സു​​നി​​ല്‍ ന​​രെ​​യ്ന്‍, ആ​​ന്ദ്രേ റ​​സ​​ല്‍, റോ​​വ്മാ​​ന്‍ പ​​വ​​ല്‍, ടീം ​​മെ​​ന്‍റ​​ര്‍ ഡ്വെ​​യ്ന്‍ ബ്രാ​​വോ എ​​ന്നി​​വ​​ര്‍ ഇ​​ന്നും നാ​​ളെ​​യു​​മാ​​യി ക്യാ​​മ്പി​​ല്‍ തി​​രി​​ച്ചെ​​ത്തും. ഈ ​​മാ​​സം ഒ​​മ്പ​​തി​​ന് ഒ​​രു ആ​​ഴ്ച​​ത്തെ ഇ​​ട​​വേ​​ള​​യി​​ല്‍ ഐ​​പി​​എ​​ല്‍ പി​​രി​​ഞ്ഞ​​തോ​​ടെ ഇ​​വ​​ര്‍ ദു​​ബാ​​യി​​ല്‍ എ​​ത്തി​​യി​​രു​​ന്നു.

കാ​​ബൂ​​ളി​​ലു​​ള്ള കെ​​കെ​​ആ​​ര്‍ വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​ര്‍ റ​​ഹ്‌മാനു​​ള്ള ഗു​​ര്‍​ബാ​​സ്, സു​​നി​​ല്‍ ന​​രെ​​യ്‌​​നും സം​​ഘ​​ത്തി​​നും ഒ​​പ്പം ദു​​ബാ​​യി​​ല്‍ എ​​ത്തി​​ച്ചേ​​ര്‍​ന്ന​​ശേ​​ഷം ഇ​​ന്ത്യ​​യി​​ലേ​​ക്കു തി​​രി​​ക്കും. മാ​​ല​​ദ്വീ​​പി​​ലാ​​യി​​രു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ പേ​​സ​​ര്‍ ആ​​ന്‍‌റി​​ച്ച് നോ​​ര്‍​ക്കി​​യ ബം​​ഗ​​ളൂ​​രു​​വി​​ല്‍ ടീ​​മി​​ന് ഒ​​പ്പം ചേ​​രും.
ബം​​ഗ​​ളൂ​​രു​​വി​​ല്‍ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വും കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സും ത​​മ്മി​​ല്‍ ശ​​നി​​യാ​​ഴ്ച രാ​​ത്രി 7.30നാ​​ണ് മ​​ത്സ​​രം. ഈ ​​മ​​ത്സ​​ര​​ത്തോ​​ടെ​​യാ​​ണ് ഐ​​പി​​എ​​ല്‍ പു​​ന​​രാ​​രം​​ഭി​​ക്കു​​ക. കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സി​​നു പ്ലേ ​​ഓ​​ഫ് സാ​​ധ്യ​​ത നി​​ല​​നി​​ര്‍​ത്ത​​ണ​​മെ​​ങ്കി​​ല്‍ ഈ ​​മ​​ത്സ​​ര​​ത്തി​​ല്‍ ജ​​യിക്കണം.

പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സി​​ന്‍റെ മാ​​ര്‍​ക്ക​​സ് സ്റ്റോ​​യി​​ന്‍​സ്, ജോ​​ഷ് ഇം​​ഗ്ലി​​സ്, സ​​ണ്‍​റൈ​​സേ​​ഴ്‌​​സി​​ന്‍റെ പാ​​റ്റ് ക​​മ്മി​​ന്‍​സ്, ട്രാ​​വി​​സ് ഹെ​​ഡ്, ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​ന്‍റെ ജോ​​സ് ബ​​ട്‌​​ല​​ര്‍ തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ​​രെ​​ല്ലാം അ​​ത​​തു ടീം ​​ക്യാ​​മ്പി​​ലേ​​ക്കു​​ള്ള മ​​ട​​ങ്ങ​​യാ​​ത്ര​​യ്ക്കു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ്. ബ​​ട്‌‌​​ല​​റും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ പേ​​സ​​ര്‍ ജെ​​റാ​​ള്‍​ഡ് കോ​​റ്റ്‌​​സി​​യും ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​ന് ഒ​​പ്പം ഇ​​ന്നു ചേ​​രും.


ഐ​​പി​​എ​​ല്‍ 2025
(പു​​തു​​ക്കി​​യ മ​​ത്സ​​ര​​ക്ര​​മം)

മേ​​യ് 17: ബം​​ഗ​​ളൂ​​രു x കോ​​ല്‍​ക്ക​​ത്ത, 7.30 pm, ബം​​ഗ​​ളൂ​​രു
മേ​​യ് 18: രാ​​ജ​​സ്ഥാ​​ന്‍ x പ​​ഞ്ചാ​​ബ്, 3.30 pm, ജ​​യ്പു​​ര്‍
മേ​​യ് 18: ഡ​​ല്‍​ഹി x ഗു​​ജ​​റാ​​ത്ത്, 7.30 pm, ഡ​​ല്‍​ഹി
മേ​​യ് 19: ല​​ക്‌​​നോ x ഹൈ​​ദ​​രാ​​ബാ​​ദ്, 7.30 pm, ല​​ക്‌​​നോ
മേ​​യ് 20: ചെ​​ന്നൈ x രാ​​ജ​​സ്ഥാ​​ന്‍, 7.30 pm, ഡ​​ല്‍​ഹി
മേ​​യ് 21: മും​​ബൈ x ഡ​​ല്‍​ഹി, 7.30 pm, മും​​ബൈ
മേ​​യ് 22: ഗു​​ജ​​റാ​​ത്ത് x ല​​ക്‌​​നോ, 7.30 pm, അ​​ഹ​​മ്മ​​ദാ​​ബാ​​ദ്
മേ​​യ് 23: ബം​​ഗ​​ളൂ​​രു x ഹൈ​​ദ​​രാ​​ബാ​​ദ്, 7.30 pm, ബം​​ഗ​​ളൂ​​രു
മേ​​യ് 24: പ​​ഞ്ചാ​​ബ് x ഡ​​ല്‍​ഹി, 7.30 pm, ജ​​യ്പു​​ര്‍
മേ​​യ് 25: ഗു​​ജ​​റാ​​ത്ത് x ചെ​​ന്നൈ, 3.30 pm, അ​​ഹ​​മ്മ​​ദാ​​ബാ​​ദ്
മേ​​യ് 25: ഹൈ​​ദ​​രാ​​ബാ​​ദ് x കോ​​ല്‍​ക്ക​​ത്ത, 7.30 pm, ഡ​​ല്‍​ഹി
മേ​​യ് 26: പ​​ഞ്ചാ​​ബ് x മും​​ബൈ, 7.30 pm, ജ​​യ്പു​​ര്‍
മേ​​യ് 27: ല​​ക്‌​​നോ x ബം​​ഗ​​ളൂ​​രു, 7.30 pm, ല​​ക്‌​​നോ
മേ​​യ് 29: ക്വാ​​ളി​​ഫ​​യ​​ര്‍ 1
മേ​​യ് 30: എ​​ലി​​മി​​നേ​​റ്റ​​ര്‍
ജൂ​​ണ്‍ 01: ക്വാ​​ളി​​ഫ​​യ​​ര്‍ 2
ജൂ​​ണ്‍ 03: ഫൈ​​ന​​ല്‍