മും​​ബൈ: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ സ്ലോ ​​ഓ​​വ​​ര്‍ റേ​​റ്റി​​ന്‍റെ പേ​​രി​​ല്‍ മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് ക്യാ​​പ്റ്റ​​ന്‍ ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ​​ക്കു പി​​ഴ ശി​​ക്ഷ. സീ​​സ​​ണി​​ല്‍ ഇ​​തു ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് സ്ലോ ​​ഓ​​വ​​ര്‍ റേ​​റ്റി​​ന്‍റെ പേ​​രി​​ല്‍ ഹാ​​ര്‍​ദി​​ക്കി​​നു പി​​ടി​​വീ​​ഴു​​ന്ന​​ത്. 24 ല​​ക്ഷം രൂ​​പ​​യാ​​ണ് പി​​ഴ.

മ​​ത്സ​​ര​​ത്തി​​ല്‍ മ​​ഴ​​നി​​യ​​മ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സ് മൂ​​ന്നു വി​​ക്ക​​റ്റ് ജ​​യം സ്വ​​ന്ത​​മാ​​ക്കി. മ​​ഴ​​യെ​​ത്തു​​ട​​ര്‍​ന്ന് ര​​ണ്ടു ത​​വ​​ണ മ​​ത്സ​​രം നി​​ര്‍​ത്തി​​വ​​ച്ച​​ശേ​​ഷം, ഒ​​രു ഓ​​വ​​റി​​ല്‍ 15 റ​​ണ്‍​സാ​​യി ഗു​​ജ​​റാ​​ത്തി​​ന്‍റെ ല​​ക്ഷ്യം നി​​ര്‍​ണ​​യി​​ക്ക​​പ്പെ​​ട്ടു.


അ​​തോ​​ടെ 19 ഓ​​വ​​റി​​ല്‍ 147 എ​​ന്ന​​താ​​യി ഗു​​ജ​​റാ​​ത്തി​​ന്‍റെ ല​​ക്ഷ്യം. ദീ​​പ​​ക് ചാ​​ഹ​​ര്‍ എ​​റി​​ഞ്ഞ 19-ാം ഓ​​വ​​റി​​ലെ അ​​വ​​സാ​​ന പ​​ന്തി​​ല്‍ സിം​​ഗി​​ള്‍ എ​​ടു​​ത്ത് ഗു​​ജ​​റാ​​ത്ത് ജ​​യം സ്വ​​ന്ത​​മാ​​ക്കി. റ​​ണ്ണൗ​​ട്ട് അ​​വ​​സ​​രം ഹ​​ര്‍​ദി​​ക് പാ​​ഴാ​​ക്കി​​യ​​തും ഗു​​ജ​​റാ​​ത്തി​​നു ഗു​​ണ​​മാ​​യി. സ്‌​​കോ​​ര്‍: മും​​ബൈ 155/8 (20). ഗു​​ജ​​റാ​​ത്ത് 147/7 (19).