അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ശ​​നി​​യാ​​ഴ്ച മു​​ത​​ല്‍ പു​​ന​​രാ​​രം​​ഭി​​ക്കു​​മെ​​ന്ന അ​​റി​​യി​​പ്പു ല​​ഭി​​ച്ച​​തോ​​ടെ ടീ​​മു​​ക​​ള്‍ മു​​ന്നൊ​​രു​​ക്കം തു​​ട​​ങ്ങി.

നി​​ല​​വി​​ല്‍ പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സാ​​ണ് പ​​രി​​ശീ​​ല​​നം ആ​​ദ്യം പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. ടീം ​​തി​​ങ്ക​​ളാ​​ഴ്ച മു​​ത​​ല്‍ ഹോം ​​ഗ്രൗ​​ണ്ടാ​​യ അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ന​​രേ​​ന്ദ്ര മോ​​ദി സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ പ​​രി​​ശീ​​ല​​നം തു​​ട​​ങ്ങി.

ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സ് ക്യാ​​പ്റ്റ​​ന്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്‍, പേ​​സ​​ര്‍ മു​​ഹ​​മ്മ​​ദ് സി​​റാ​​ജ്, സാ​​യ് സു​​ദ​​ര്‍​ശ​​ന്‍, വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ര്‍, ഷെ​​ര്‍​ഫാ​​ന്‍ റൂ​​ഥ​​ര്‍​ഫോ​​ഡ് തു​​ട​​ങ്ങി​​യ​​വ​​രെ​​ല്ലാം ഗ്രൗ​​ണ്ടി​​ലെ​​ത്തി.


ലീ​​ഗ് റൗ​​ണ്ടി​​ല്‍ 11 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് എ​​ട്ടു ജ​​യ​​ത്തി​​ലൂ​​ടെ 16 പോ​​യി​​ന്‍റാ​​ണ് ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​ന്. ഇ​​ത്ര​​ത​​ന്നെ പോ​​യി​​ന്‍റു​​ള്ള റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​നെ (+0.482) നെ​​റ്റ് റ​​ണ്‍​റേ​​റ്റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സ് (+0.793) ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്കു പി​​ന്ത​​ള്ളി​​യ​​ത്. ലീ​​ഗി​​ല്‍ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍ ഗു​​ജ​​റാ​​ത്തി​​നു ബാ​​ക്കി​​യു​​ണ്ട്. ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ൽസി​​ന് എ​​തി​​രേ ഞാ​​യ​​റാ​​ഴ്ച ഡ​​ല്‍​ഹി​​യി​​ലാ​​ണ് ഗു​​ജ​​റാ​​ത്തി​​ന്‍റെ അ​​ടു​​ത്ത മ​​ത്സ​​രം.