മിന്നു മണി ഇന്ത്യൻ എ ക്യാപ്റ്റൻ
Monday, July 15, 2024 2:09 AM IST
ന്യൂഡൽഹി: മലയാളി സ്പിന്നർ മിന്നു മണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ എ വനിതാ ക്രിക്കറ്റ് സംഘം ഓസ്ട്രേലിയൻ പര്യടനത്തിന്.
മലയാളിയായ സജന സജീവനും ടീമിലുണ്ട്. ഓഗസ്റ്റ് ഏഴിന് ഓസ്ട്രേലിയ എയ്ക്കെതിരേയുള്ള മത്സരങ്ങൾക്കു തുടക്കം കുറിക്കും. പര്യടനത്തിൽ മൂന്നു ട്വന്റി-20 (ഏഴ്, ഒന്‍പത്, 11), മൂന്നു ഏകദിനങ്ങൾ (14, 16, 18), ഒരു ചതുർദിന (22-25) മത്സരങ്ങളാണുള്ളത്. ശ്വേതാ ഷെരാവത്താണ് വൈസ് ക്യാപ്റ്റൻ. സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയവരും യുവതാരങ്ങളുമാണ് ടീമിലുള്ളത്. വനിതാ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയ കിരണ്‍ നവഗിരെ, പ്രിയ പൂനിയ എന്നിവരും ടീമിലുണ്ട്.