ഡൽഹിക്കു ജയം
Friday, March 1, 2024 12:19 AM IST
ബംഗളൂരു: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് 25 റൺസ് ജയം.
ഡൽഹിക്കായി ഷെഫാലി വർമയും (31 പന്തിൽ 50) ബംഗളൂരുവിനായി സ്മൃതി മന്ദാനയും (43 പന്തിൽ 74) അർധസെഞ്ചുറി നേടി. സ്കോർ: ഡൽഹി 194/5 (20), ബംഗളൂരു 169/9 (20).