ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് ഇളവുകളുമായി ക്രോമ
Monday, September 1, 2025 1:48 AM IST
തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ മുൻനിര ഓമ്നി ചാനൽ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ കേരളത്തിലെ എല്ലാ ക്രോമ സ്റ്റോറുകളിലും ഓണം ഓഫറുകള്‍ക്ക് തുടക്കമിട്ടു. ഓഫറുകൾ തിരുവോണ നാള് വരെ നീണ്ടുനിൽക്കും. ഓണം ഓഫറുകള്‍ ക്രോമ സ്റ്റോറുകള്‍ക്ക് പുറമേ croma.comൽ ഓൺലൈനായും ലഭിക്കും.
ടെലിവിഷനുകള്‍ക്ക് 35 ശതമാനം വരെയും എയർ കണ്ടീഷണറുകള്‍ക്കും കുക്ക് വെയറുകള്‍ക്കും 30 ശതമാനം വരെയും ഹെഡ്ഫോണ്-ഇയർഫോണുകള്‍ക്ക് 40 ശതമാനം വരെയുമാണ് ഇളവ് ലഭിക്കുക. സ്മാർട്ട് ഫോണുകള്‍ക്ക് 10 ശതമാനം വരെയാണ് ഇളവ്. വാഷിംഗ് മെഷീൻ, റഫ്രിജറേറ്ററുകള്‍ എന്നിവയ്ക്ക് 25 ശതമാനം വരെയാണ് ഇളവ്.