ആറു ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച് മലങ്കര ക്രെഡിറ്റ് സൊസൈറ്റി
Saturday, August 30, 2025 11:17 PM IST
തൃശൂർ: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ബോബി ചെമ്മണൂർ പ്രമോട്ടറായുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ 2024-25 സാമ്പത്തികവർഷത്തിലെ വിറ്റുവരവ് 23 ശതമാനം വളർന്ന് 895 കോടി രൂപയായി.
സൊസൈറ്റി അംഗങ്ങളുടെ എണ്ണം 35 ശതമാനം വർധിച്ച് 85,807 ആയി. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 7.11 കോടി രൂപയായിരുന്നു ലാഭം. ഈ വർഷം മെമ്പർമാർക്ക് ആറു ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു.
സൊസൈറ്റിയുടെ പതിനേഴാം വാർഷികപൊതുയോഗം തൃശൂർ ബിനി ഹെറിറ്റേജിൽ നടന്നു. ഡയറക്ടർ ബോർഡ് അംഗങ്ങളും മെംബർമാരും പങ്കെടുത്ത യോഗത്തിൽ ചെയർമാൻ സി.ബി. ജിസോ അധ്യക്ഷത വഹിച്ചു. സിഇഒ ശിവപ്രകാശ് പ്രസംഗിച്ചു. റിട്ട. കമാൻഡറും ഡയറക്ടറുമായ തോമസ് കോശി സ്വാഗതവും വൈസ് ചെയർമാൻ മറിയാമ്മ പീയൂസ് നന്ദിയും പറഞ്ഞു.
സൊസൈറ്റിയെ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 25,000 കോടിയുടെ ബിസിനസുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണപ്രസ്ഥാനമായി മാറ്റുകയാണ് ലക്ഷ്യമെന്നു ചെയർമാൻ അറിയിച്ചു.
മെംബർമാർക്കായുള്ള മലങ്കര മെംബർ ആപ്പ് എന്ന മൊബൈൽ ആപ്ലിക്കേഷൻ പ്രശസ്ത ഓഡിറ്റർ എ. ജോണ് മോറിസ് പ്രകാശനംചെയ്തു. മെമ്പർമാർക്കു ലളിതമായ രീതിയിൽ സുരക്ഷിതമായ സാമ്പത്തിക ഇടപാടുകൾ വേഗത്തിൽ നടത്താൻ ഇതിലൂടെ സാധിക്കും.
ഇന്ത്യയിൽതന്നെ ആദ്യമായി ഡയമണ്ട് ആഭരണവായ്പയും ഇവിടെ നൽകുന്നു. തിരുവനന്തപുരം ഉള്ളൂർ, എറണാകുളം, തൃശൂർ ഹെഡ് ഓഫീസ് ബ്രാഞ്ചുകളിൽ ഡയമണ്ട് ആഭരണവായ്പ ലഭ്യമാണ്.