ബാങ്ക് ഓഫ് ബറോഡ കസ്റ്റമര്‍ മീറ്റ്
Saturday, August 30, 2025 11:17 PM IST
കൊച്ചി: ബാങ്ക് ഓഫ് ബറോഡ എറണാകുളം സോണിന്റെ നേതൃത്വത്തില്‍ കസ്റ്റമര്‍ മീറ്റ് സംഘടിപ്പിച്ചു. കോഴിക്കോട് നടന്ന പരിപാടി ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് വിനായക് മുതലിയാര്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം സോണ്‍ ജനറല്‍ മാനേജര്‍ ഡി. പ്രജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി സഞ്ജയ് വിനായക് മുതലിയാര്‍ ഉപഭോക്താക്കളുമായി സംവദിക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.
എംഎസ്എംഇ മേഖലയോടുള്ള ബാങ്ക് ഓഫ് ബറോഡയുടെ പ്രതിബദ്ധതയെന്ന നിലയില്‍ സംരംഭകരെ ശക്തീകരിക്കുന്നതിനൊപ്പം ബിസിനസ് വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും സാമ്പത്തികവികസനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കസ്റ്റമര്‍ മീറ്റ് സംഘടിപ്പിച്ചത്.