കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് സ്വ​​​ർ​​​ണ​​​വി​​​ല വീ​​​ണ്ടും ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക്. ഇ​​​​ന്ന​​​​ലെ ഗ്രാ​​​​മി​​​​ന് 150 രൂ​​​​പ​​​​യും പ​​​​വ​​​​ന് 1,200 രൂ​​​​പ​​​​യും വ​​​​ര്‍ധി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണു സ്വ​​​​ര്‍ണ​​​​വി​​​​ല വീ​​​​ണ്ടും സ​​​​ര്‍വ​​​​കാ​​​​ല റി​​​​ക്കാ​​​​ര്‍ഡി​​​​ല്‍ എ​​​​ത്തി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ ഗ്രാ​​​​മി​​​​ന് 9,620 രൂ​​​​പ​​​​യും പ​​​​വ​​​​ന് 76,960 രൂ​​​​പ​​​​യു​​​​മാ​​​​യി.

ഒ​​​​രു പ​​​​വ​​​​ന്‍ സ്വ​​​​ര്‍ണം ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ പ​​​​ണി​​​​ക്കൂ​​​​ലി​​​​യി​​​​ല്‍ ആ​​​​ഭ​​​​ര​​​​ണ​​​​മാ​​​​യി വാ​​​​ങ്ങ​​​​ണ​​​​മെ​​​​ങ്കി​​​​ല്‍ നി​​​​ല​​​​വി​​​​ല്‍ 83,500 രൂ​​​​പ ന​​​​ല്‍കേ​​​​ണ്ടി​​​​വ​​​​രും.

കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ വി​​​​വാ​​​​ഹ സീ​​​​സ​​​​ണ്‍ ആ​​​​രം​​​​ഭി​​​​ച്ച​​​​തോ​​​​ടെ സ്വ​​​​ര്‍ണ​​​​വി​​​​ല​​​​യി​​​​ലെ വ​​​​ര്‍ധ​​​​ന സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ തീ​​​​രു​​​​വ മാ​​​​ത്ര​​​​മ​​​​ല്ല വി​​​​ല ഉ​​​​യ​​​​രാ​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ​​​​ത്.


ഓ​​​​ണ്‍ലൈ​​​​ന്‍ ട്രേ​​​​ഡിം​​​​ഗി​​​​ല്‍ വ​​​​ന്‍ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തി​​​​യ​​​​വ​​​​ര്‍ ലാ​​​​ഭ​​​​മെ​​​​ടു​​​​ക്കാ​​​​തെ മു​​​​ന്നോ​​​​ട്ടു നീ​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് നി​​​​ല​​​​വി​​​​ല്‍ വി​​​​ല​​​​വ​​​​ര്‍ധ​​​​ന​​​​യു​​​​ടെ പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം.

ഓ​​​​ണം സീ​​​​സ​​​​ണി​​​​ൽ റി​​​​ക്കാ​​​​ര്‍ഡ് വി​​​​ല​​​​യാ​​​​ണെ​​​​ങ്കി​​​​ല്‍ ദീ​​​​പാ​​​​വ​​​​ലി​​​​യോ​​​​ടെ ഗ്രാ​​​​മി​​​​ന് 10,000 രൂ​​​​പ ക​​​​ട​​​​ക്കാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് ഓ​​​​ള്‍ കേ​​​​ര​​​​ള ഗോ​​​​ള്‍ഡ് ആ​​​​ന്‍ഡ് സി​​​​ല്‍വ​​​​ര്‍ മ​​​​ര്‍ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. എ​​​​സ്. അ​​​​ബ്‌​​​​ദു​​​​ള്‍ നാ​​​​സ​​​​ര്‍ പ​​​​റ​​​​ഞ്ഞു.