കെസിഎസ്എസ് ലോഗോ പ്രകാശനം ചെയ്തു
Monday, September 1, 2025 1:48 AM IST
കൊച്ചി: സംസ്ഥാനത്തെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന കേരള സൈബര്‍ സുരക്ഷാ സമ്മിറ്റ് 2025 ന്റെ (കെസിഎസ്എസ്) ലോഗോ പ്രകാശനം ചെയ്തു. വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം ലോഗോ പ്രകാശനം നിര്‍വഹിച്ചു. 11ന് നടക്കുന്ന സമ്മിറ്റ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
കേരള സ്റ്റാര്‍ട്ടപ് മിഷന് സിഇഒ അനൂപ് അംബിക വിശിഷ്ടാതിഥിയായിരിക്കും. വ്യവസായ സംഘടനകളായ സിഐഐ, ടൈ കേരള, കെഎംഎ, കൊച്ചി ചേംബര്‍ എന്നിവയും സമ്മിറ്റിന്റെ ഭാഗമാകും.
ആറു രാജ്യങ്ങളില്‍ പ്രവര്‍ത്തനങ്ങളുള്ള ഇന്‍ഫോടെക്, മള്‍ട്ടിക്ലൗഡ്, സൈബര്‍ സുരക്ഷാ രംഗങ്ങളില്‍ വിദഗ്ധരായ എഫ്9 ഇന്‍ഫോടെക്, കേരള സര്‍ക്കാരുമായും കേരള സ്റ്റാര്‍ട്ടപ് മിഷനുമായും സഹകരിച്ചാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.