ഉര്‍ജിത് പട്ടേല്‍ ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍
Saturday, August 30, 2025 11:17 PM IST
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മുന്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) അടുത്ത എക്സിക്യൂട്ടീവ് ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി ഉര്‍ജിത് പട്ടേലിന്റെ നിയമനത്തിന് അംഗീകാരം നല്കി.
ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് ഏഴു വര്‍ഷത്തിന് ശേഷമാണ് ഉര്‍ജിത് പട്ടേല്‍ പ്രധാന സ്ഥാനത്തേക്കു തിരിച്ചെത്തുന്നത്. 2016 സെപ്റ്റംബര്‍ നാലിന് 24-ാമത് ആര്‍ബിഐ ഗവര്‍ണറായിട്ടാണ് പട്ടേല്‍ ചുമതലയേറ്റത്. 2018 ഡിസംബര്‍ 10ന് കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാകും മുമ്പ് ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.
1992നുശേഷം ഏറ്റവും കുറഞ്ഞകാലം റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന വ്യക്തിയാണ് ഇദ്ദേഹം.