ലെക്സസ് ഇന്ത്യ സ്മാർട്ട് ഓണർഷിപ്പ് പ്ലാൻ അവതരിപ്പിച്ചു
Saturday, August 30, 2025 11:17 PM IST
കൊച്ചി: ദീർഘകാല ഇഎംഐകളിലൂടെ ലെക്സസ് കാറുകൾ സ്വന്തമാക്കാൻ സഹായിക്കുന്ന സ്മാർട്ട് ഓണർഷിപ്പ് പ്ലാൻ അവതരിപ്പിച്ച് ലെക്സസ് ഇന്ത്യ.
എട്ടു വർഷത്തെ വാറന്റി, സമഗ്രമായ ലെക്സസ് ലക്ഷ്വറി കെയർ അടങ്ങിയ സ്മാർട്ട് ഓണർഷിപ്പ് പ്ലാനിനു കീഴിലുള്ള അഷ്വേർഡ് ബൈബാക്ക് ഓപ്ഷൻ വഴി വാഹനം വാങ്ങുന്നവർക്കായി നിരവധി ആനുകൂല്യങ്ങൾ കമ്പനി നൽകുന്നു.
കാലാവധി അവസാനിക്കുമ്പോൾ കൂടുതൽ ബാധ്യതകളില്ലാതെ വാഹനം തിരികെ നൽകാനോ മുൻകൂട്ടി അംഗീകരിച്ചുറപ്പിച്ച ഗാരന്റീഡ് ഫ്യൂച്ചർ വാല്യൂ നൽകി അതു നിലനിർത്താനോ, അല്ലെങ്കിൽ ഏറ്റവും പുതിയ ഒരു ലെക്സസ് വാഹനത്തിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനോ ഉപഭോക്താക്കൾക്ക് ഈ പ്ലാൻ വഴി സാധിക്കും.