പവന് 56,800 രൂപ
Friday, September 27, 2024 10:54 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച് വില പുതിയ ഉയരത്തിലെത്തി.
ഇതോടെ ഒരു ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണു വ്യാപാരം നടക്കുന്നത്. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 78 ലക്ഷം രൂപ കടന്നു.