കോ​ട്ട​യം: രാ​ജ്യ​ത്ത് 25 വ​ര്‍ഷം പി​ന്നി​ടു​ന്ന സ്‌​കോ​ഡ ഓ​ട്ടോ ഇ​ന്ത്യ ന​ട​പ്പു​വ​ര്‍ഷ​ത്തെ ആ​ദ്യ ആ​റു മാ​സം 36,194 കാ​റു​ക​ള്‍ വി​റ്റ് ച​രി​ത്രനേ​ട്ടം കൈ​വ​രി​ച്ചു. മു​ന്‍ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​നേ​ക്കാ​ള്‍ 134 ശതമാനം കൂ​ടു​ത​ലാ​ണി​ത്. ഇ​തി​ന് മു​ന്‍പ് 2022-ലാ​ണ് ഏ​റ്റ​വും ഉ​യ​ര്‍ന്ന അ​ര്‍ധവാ​ര്‍ഷി​ക വി​ല്‍പ്പ​ന കൈ​വ​രി​ച്ച​ത് - 28,899 യൂ​ണി​റ്റു​ക​ള്‍.

റിക്കാർ​ഡ് അ​ര്‍ധവാ​ര്‍ഷി​ക വി​ലപ്പ​ന​യോ​ടെ സ്‌​കോ​ഡ ഓ​ട്ടോ ഇ​ന്ത്യ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഏ​ഴ് ഓ​ട്ടോ​മൊ​ബൈ​ല്‍ ബ്രാ​ന്‍ഡു​ക​ളി​ലൊ​ന്നാ​യി​രി​ക്ക​യാ​ണെ​ന്ന് ബ്രാ​ന്‍ഡ് ഡ​യ​റ​ക്ട​ര്‍ ആ​ഷി​ഷ് ഗു​പ്ത പ​റ​ഞ്ഞു. 2024- ലെ ​റാ​ങ്കിം​ഗി​ല്‍നി​ന്ന് നാ​ല് സ്ഥാ​നം മു​ന്നോ​ട്ടു ക​യ​റി​യാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

ക​മ്പ​നി​യു​ടെ നാ​ലു മീ​റ്റ​റി​ല്‍ താ​ഴെ​യു​ള്ള ആ​ദ്യ എ​സ്‌യു​വി​യാ​യ കൈ​ലാ​ഖ് വി​പ​ണി​യി​ലി​റ​ക്കി​ക്കൊ​ണ്ടാ​ണ് സ്‌​കോ​ഡ ഇ​ന്ത്യ 2025 ആ​രം​ഭി​ച്ച​ത്. ഏ​വ​ര്‍ക്കും അ​നു​യോ​ജ്യ​മാ​യ എ​സ് യു​വി എ​ന്ന നി​ല​യി​ല്‍ ഒ​ട്ടേ​റെ കാ​ര്‍ ഉ​പ​യോ​ക്താ​ക്ക​ളെ സ്‌​കോ​ഡ​യി​ലേ​ക്ക​ടു​പ്പി​ക്കാ​ന്‍ കൈ​ലാ​ഖ് സ​ഹാ​യ​ക​മാ​യി; ഒ​ന്നാം നി​ര ന​ഗ​ര​ങ്ങ​ളി​ല്‍ ആ​ഴ​ത്തി​ല്‍ വേ​രോ​ടാ​നും ര​ണ്ടാം നി​ര, മൂ​ന്നാം നി​ര ന​ഗ​ര​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വ​ള​രാ​നും ഇ​തി​ലൂ​ടെ സാ​ധി​ച്ചു. സ്‌​കോ​ഡ ഇ​ന്ത്യ​യു​ടെ സെ​ഡാ​ന്‍ പാ​ര​മ്പ​ര്യം സ്ലാ​വി​യ​യി​ലൂ​ടെ തു​ട​രു​മ്പോ​ള്‍, ആ​ഗോ​ള ത​ല​ത്തി​ല്‍ വ​ന്‍ സ്വീ​കാ​ര്യ​ത നേ​ടി​യ ഒ​രു സെ​ഡാ​ന്‍ താ​മ​സി​യാ​തെ ഇ​ന്ത്യ​യി​ലെ​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


അ​ത്യാ​ധു​നി​ക ഓ​ട്ടോ​മാ​റ്റി​ക്, ഡി​ര​ക്റ്റ് ഇ​ഞ്ച​ക‌്ഷ​ന്‍ ട​ര്‍ബോ​ചാ​ര്‍ജ്ഡ് എ​ഞ്ചി​നു​ക​ള്‍ സ്‌​കോ​ഡ​യു​ടെ എ​ല്ലാ മോ​ഡ​ലു​ക​ളി​ലും ല​ഭ്യ​മാ​ണ്. 2021-ല്‍ 120 ​ഔ​ട്‌​ലെ​റ്റു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​ത് നി​ല​വി​ല്‍ 295 ആ​ണ്. ഇ​ത് 2025 അ​വ​സാ​ന​ത്തോ​ടെ 350 ആ​യി വ​ര്‍ധി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.