സെബി ചെയർമാനായി അജയ് ത്യാഗി തുടരും
Wednesday, August 5, 2020 10:39 PM IST
മുംബൈ:സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർമാനായി അജയ് ത്യാഗി തുടരും. ത്യാഗിയുടെ കലാവധി 2022 ഫെബ്രുവരി വരെ നീട്ടിക്കൊണ്ടുള്ള ഉത്തരവിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തലവനായ അപ്പോയ്ന്റ്മെന്റ് കമ്മിറ്റി അംഗീകാരം നൽകി.
ഈമാസത്തോടെ കാലാവധി അവസാനിക്കാനിരിക്കുകയായിരുന്നു. 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അജയ് ത്യാഗി 2017ലാണ് സെബിയുടെ തലവനാകുന്നത്. ഈവർഷം മാർച്ചിലും ഇദ്ദേഹത്തിന്റെ കാലാവധി ആറു മാസത്തേക്കു നീട്ടി നൽകിയിരുന്നു.