യുക്രെയ്ന്റെ യുദ്ധക്കപ്പൽ മുക്കി: റഷ്യ
Thursday, June 1, 2023 12:45 AM IST
മോസ്കോ: യുക്രെയ്ൻ നാവികസേനയുടെ അവസാന യുദ്ധക്കപ്പലും തകർത്തതായി റഷ്യ അവകാശപ്പെട്ടു. മേയ് 29ന് ഒഡേസ തുറമുഖത്തു നടത്തിയ ആക്രമണത്തിലാണു യൂറി ഒലഫിറെങ്കോ എന്ന കപ്പൽ തകർന്നതെന്നു റഷ്യൻ വ്യോമസേന അറിയിച്ചു.
ഇതിനിടെ, മോസ്കോയിലുണ്ടായ ഡ്രോൺ ആക്രമണങ്ങളിൽ അമേരിക്കയെ കുറ്റപ്പെടുത്തി വാഷിംഗ്ടൺ ഡിസിയിലെ റഷ്യൻ അംബാസഡർ അനത്തോളി ആന്റനോവ് രംഗത്തുവന്നു.
റഷ്യയിൽ ആക്രമണം നടത്താൻ യുക്രെയ്ൻ തീവ്രവാദികൾക്കു പിന്തുണ നല്കുന്നത് അമേരിക്കയാണെന്ന് അദ്ദേഹം ആരോപിച്ചു.