മിസിസാഗ രൂപത ദശവത്സരാഘോഷ സമാപനം ഇന്ന്
Saturday, September 20, 2025 1:24 AM IST
ടൊറന്റോ: കാനഡയിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായി രൂപീകരിക്കപ്പെട്ട മിസിസാഗ രൂപത പത്തു വർഷം പൂർത്തിയായതിന്റെ ആഘോഷങ്ങളുടെ സമാപനം ഇന്നു നടക്കും.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യ കർമികത്വത്തിൽ മിസിസാഗ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിക്കും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ ടൊറന്റോ അതിരൂപത ആർച്ച്ബിഷപ് കർദിനാൾ ഡോ. ഫ്രാങ്ക് ലിയോ, ഷിക്കാഗോ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത്, മിസിസാഗ ബിഷപ് മാർ ജോസ് കല്ലുവേലിൽ തുടങ്ങിയവരും വിവിധ രാഷ്ട്രീയ സമൂഹിക നേതാക്കളും പങ്കെടുക്കും. 37 വൈദികര്‍ രൂപതയുടെ വിവിധ മേഖലകളില്‍ ശുശ്രൂഷ ചെയ്യുന്നു.
മൂന്നു മഠങ്ങളിലായി ഒന്‍പത് സന്യാസിനിമാര്‍, 10 വൈദിക വിദ്യാര്‍ഥികള്‍, നാല്പതിനായിരത്തോളം ഇടവകാംഗങ്ങള്‍, 18 ഇടവകകള്‍, 31 മിഷന് സ്റ്റേഷനുകള്‍, 13 കുര്‍ബാന കേന്ദ്രങ്ങള്‍ എന്നിങ്ങനെ മിസിസാഗ രൂപത വളർച്ചയുടെ പാതയിലാണ്. വികാരി ജനറാൾ ഫാ. പത്രോസ് ചമ്പക്കരയുടെ നേതൃത്വത്തിൽ പരിപാടികൾക്കുള്ള കമ്മിറ്റികൾ പ്രവർത്തിക്കുന്നു.