സിറിയൻ മന്ത്രി അമേരിക്കയിൽ
Thursday, September 18, 2025 11:44 PM IST
വാഷിംഗ്ടൺ ഡിസി: സിറിയൻ വിദേശകാര്യമന്ത്രി അസാദ് അൽ ഷിബാനി അമേരിക്ക സന്ദർശിക്കുന്നു. 25 വർഷത്തിനുശേഷമാണു സിറിയൻ വിദേശമന്ത്രി അമേരിക്കുന്നതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
കോൺക്രസ് അംഗങ്ങളെ കാണുന്ന സിറിയൻ മന്ത്രി അമേരിക്കയുടെ അവശേഷിക്കുന്ന ഉപരോധങ്ങളും നീക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തും.
ഡിസംബറിൽ സിറിയൻ ഭരണം പിടിച്ച അഹമ്മദ് അൽ ഷാരയുടെ സർക്കാരുമായി യുഎസിലെ ട്രംപ് ഭരണകൂടം നല്ലബന്ധം സ്ഥാപിച്ചുവരികയാണ്. മൂന്നു പതിറ്റാണ്ട് സിറിയയ്ക്കെതിരേ തുടർന്ന ഉപരോധങ്ങളിൽ പലതും ട്രംപ് പിൻവലിച്ചിരുന്നു.