എട്ടു മലയാളികൾ മരിച്ച നേപ്പാളിലെ റിസോർട്ട് പൂട്ടിച്ചു
Thursday, February 13, 2020 12:35 AM IST
കാഠ്മണ്ഡു: ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് എട്ടു മലയാളികൾ മരിച്ച റിസോർട്ട് മൂന്നു മാസത്തേക്കു പൂട്ടിയിടാൻ നേപ്പാൾ സർക്കാർ ഉത്തരവിട്ടു. ജനുവരി 21ലെ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച അഞ്ചംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ടൂറിസം വകുപ്പിന്റെ നടപടി. മക്വാൻപുരിലെ റിസോർട്ടിൽ സുരക്ഷാ വീഴ്ച ഉണ്ടായതാണ് മരണങ്ങൾക്കു കാരണമെന്ന് സമിതി കണ്ടെത്തി. സന്ദർശകരുടെ ഭാഗത്തും കുറച്ചു വീഴ്ചയുണ്ടായി. കേരളത്തിൽനിന്നെത്തിയ 15 അംഗ സംഘത്തിലെ നാലു കുട്ടികൾ ഉൾപ്പെടെ എട്ടു പേരാണു മരിച്ചത്.