മറിയം നവാസ് റിമാൻഡിൽ
Friday, August 9, 2019 10:38 PM IST
ലാഹോർ: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പുത്രി മറിയം നവാസിനെ ഈ മാസം21 വരെ റിമാൻഡിൽ സൂക്ഷിക്കാൻ എൻഎബി കോടതി ഉത്തരവിട്ടു.
കോട്ലാക് പത് ജയിലിൽ കഴിയുന്ന നവാസ് ഷരീഫിനെ സന്ദർശിച്ചശേഷം മടങ്ങുന്പോഴാണ് മറിയത്തെയും കസിൻ യൂസഫ് അബ്ബാസ് ഷരീഫിനെയും എൻഎബി ടീം അറസ്റ്റു ചെയ്തത്.