അമേരിക്കയിലേക്കുള്ള തപാൽ സേവനങ്ങൾ നിർത്തി
Sunday, August 24, 2025 2:13 AM IST
ന്യൂഡൽഹി: അമേരിക്കയിലേക്കുള്ള എല്ലാ തപാൽ സേവനങ്ങളും നാളെമുതൽ താത്കാലികമായി നിർത്തിവയ്ക്കുമെന്ന് തപാൽ വകുപ്പ്.
രാജ്യത്തെ കസ്റ്റംസ് നിയമങ്ങളിൽ മാറ്റം വരുത്തിയെന്നറിയിച്ച് അമേരിക്കൻ ഭരണകൂടം ജൂലൈ 30ന് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് അവിടേക്കുള്ള സേവനങ്ങൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
800 ഡോളറിൽ താഴെയുള്ള ചരക്കുകൾ അമേരിക്കയിലേക്ക് തീരുവയില്ലാതെ കയറ്റുമതി ചെയ്യാമെന്ന കസ്റ്റംസ് നിയമത്തിലാണ് ട്രംപ് ഭരണകൂടം മാറ്റം വരുത്തിയത്.
നിർണായക തീരുവമാറ്റം ഈ മാസം 29 മുതൽ പ്രാബല്യത്തിലാകാനിരിക്കെയാണു ട്രംപിന്റെ ഉത്തരവിന്റെ അനന്തരഫലമായി അമേരിക്കയിലേക്കുള്ള എല്ലാ സേവനങ്ങളും തപാൽ വകുപ്പ് നിർത്തിവയ്ക്കുന്നത്.