രേഖ ഗുപ്തയ്ക്കു നേർക്ക് ആക്രമണം: ഗുജറാത്തിൽ അഞ്ചു പേർ കസ്റ്റഡിയിൽ
Saturday, August 23, 2025 1:58 AM IST
ന്യൂഡൽഹി: പൊതുജനസന്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗുജറാത്തിലെ രാജ്കോട്ടിൽ അഞ്ചു പേർ കസ്റ്റഡിയിലായി.
ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മുഖ്യപ്രതിയും രാജ്കോട് സ്വദേശിയുമായ രാജേഷ് ഖിംജി (41) പോലീസ് കസ്റ്റഡിയിൽ റിമാൻഡിലാണ്.
രാജേഷിന്റെ മൊബൈൽഫോൺ പരിശോധിച്ചതിനു പിന്നാലെയാണ് രാജേഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ അഞ്ചു പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്.
ഡൽഹിയിൽ തെരുവുനായ ശല്യം ഒഴിവാക്കാൻ ഇവയെ എത്രയും വേഗം നിരത്തുകളിൽനിന്ന് നായകളെ മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കരുതെന്നും നായകളെ പുനരധിവസിപ്പിക്കണമെന്നും അറിയിക്കാനാണ് താൻ അവിടെത്തിയതെന്നും എന്നാൽ തന്റെ ഭാഗം കേൾക്കാൻ മുഖ്യമന്ത്രി തയാറാകാത്തതിലുള്ള രോഷമാണ് പ്രകടിപ്പിച്ചതെന്നുമാണ് മുഖ്യപ്രതി നല്കിയ മൊഴി.