നൃ​​ത്തം ചെ​​യ്ത് ബ​സ് ഓ​ടി​ക്കു​ന്ന ഡ്രൈ​വ​റു​ടെ വീ​​ഡി​​യോ പു​​റ​​ത്ത്
നൃ​​ത്തം ചെ​​യ്ത് ബ​സ് ഓ​ടി​ക്കു​ന്ന ഡ്രൈ​വ​റു​ടെ  വീ​​ഡി​​യോ പു​​റ​​ത്ത്
Saturday, October 8, 2022 12:44 AM IST
കൊ​​​​ല്ലം: വ​​​​ട​​​​ക്ക​​​​ഞ്ചേ​​​​രി​​​​യി​​​​ല്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​ക​​​​ള​​​​ട​​​​ക്കം ഒ​​​​മ്പ​​​​തു​​പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ ടൂ​​​റി​​​സ്റ്റ് ബ​​​​സി​​​ന്‍റെ ഡ്രൈ​​​​വ​​​​ര്‍ ജോ​​​​ജോ പ​​​​ത്രോ​​​​സ് അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാം വി​​​​ധം നേ​​​​രത്തെ യും ബ​​​​സ് ഓ​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ വീ​​​ഡി​​​യോ ദൃ​​​​ശ്യം​ പു​​​​റ​​​​ത്ത്.

ഡ്രൈ​​​​വിം​​​​ഗ് സീ​​​​റ്റി​​​​ല്‍ എ​​​​ഴു​​​​ന്നേ​​​​റ്റു ചെ​​​​രി​​​​ഞ്ഞു നി​​​​ന്ന് ബ​​​​സ് ഓ​​​​ടി​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ പു​​​​റ​​​​ത്തു​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പാ​​​​ട്ടി​​​​നൊ​​​​പ്പം നൃ​​​​ത്തം വ​​​യ്​​​​ക്കു​​​​ന്ന​​​​തും ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ല്‍ കാ​​​​ണാം.

മ​​​​റ്റൊ​​​​രു വി​​​​ദ്യാ​​​​ര്‍​ഥി സം​​​​ഘ​​​​ത്തെ​​​​യു​​​​മാ​​​​യി വി​​​​നോ​​​​ദ​​​​യാ​​​​ത്ര​​​​യ്ക്കു പോ​​​​കു​​​​മ്പോ​​​​ഴെ​​​​ടു​​​​ത്ത വീ​​​​ഡി​​​​യോ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ വ്യാ​​​​പ​​​​ക​​​​മാ​​​​യി പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത്. വി​​​​നോ​​​​ദ​​​​യാ​​​​ത്ര​​​​യ്ക്കി​​​​ടെ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ ചി​​​​ത്രീ​​​​ക​​​​രി​​​​ച്ച ദൃ​​​​ശ്യ​​​​ങ്ങ​​​​ളാ​​​​ണ് പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം.

വ​​​​ട​​​​ക്ക​​​​ഞ്ചേ​​​​രി അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ ജോ​​​​ജോ​​​​യ്‌​​​​ക്കെ​​​​തി​​​​രേ ന​​​​ര​​​​ഹ​​​​ത്യ​​​​ക്കു പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. വീ​​​​ഡി​​​​യോ പു​​​​റ​​​​ത്തു​​​​വ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ജോ​​​​ജോ​​​​യു​​​​ടെ ലൈ​​​​സ​​​​ന്‍​സ് റ​​​​ദ്ദ് ചെ​​​​യ്യു​​​​ന്ന​​​​തു​​​​ള്‍​പ്പെ​​​​ടെ കൂ​​​​ടു​​​​ത​​​​ല്‍ ശി​​​​ക്ഷ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് മോ​​​​ട്ടോ​​​​ര്‍വാ​​ഹ​​ന വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.