‘മ​ഞ്ഞി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ള്‍’ സി​നി​മ​യു​ടെ 44-ാം വാ​ര്‍​ഷി​ക​വും താ​ര​സം​ഗ​മ​വും 20ന്
Thursday, May 9, 2024 1:15 AM IST
കൊ​​​​ച്ചി: ഫി​​​​ലോ​​​​മി​​​​ന മൂ​​​​ത്തേ​​​​ട​​​​ന്‍ ട്ര​​​​സ്റ്റി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ ‘മ​​​​ഞ്ഞി​​​​ല്‍ വി​​​​രി​​​​ഞ്ഞ പൂ​​​​ക്ക​​​​ള്‍’ സി​​​​നി​​​​മ​​​​യു​​​​ടെ 44-ാം വാ​​​​ര്‍​ഷി​​​​ക​​​​വും താ​​​​ര​​​​സം​​​​ഗ​​​​മ​​​​വും 20ന് ​​​​ക​​​​ലൂ​​​​ര്‍ ഗോ​​​​കു​​​​ലം ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ന​​​​ട​​​​ക്കും.

വൈ​​​​കു​​​ന്നേ​​​രം 6.30ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന സം​​​​ഗ​​​​മ​​​​ത്തി​​​​ല്‍ സി​​​​നി​​​​മ​​​​യി​​​​ലെ അ​​​​ഭി​​​​നേ​​​​താ​​​​ക്ക​​​​ളാ​​​​യ മോ​​​​ഹ​​​​ന്‍​ലാ​​​​ല്‍, ശ​​​​ങ്ക​​​​ര്‍, പൂ​​​​ര്‍​ണി​​​​മ ജ​​​​യ​​​​റാം, ചി​​​​ത്ര​​​​ത്തി​​​​ന്‍റെ അ​​​​ണി​​​​യ​​​​റ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ എ​​​​ന്നി​​​​വ​​​​രെ ആ​​​​ദ​​​​രി​​​​ക്കു​​​​മെ​​​​ന്ന് ഷോ ​​​​ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ രാ​​​​ഹു​​​​ല്‍ ആ​​​​ന്‍റ​​​​ണി പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

വാ​​​​ര്‍​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​ഗീ​​​​ത സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ ജെ​​​​റി അ​​​​മ​​​​ല്‍​ദേ​​​​വി​​​​ന്‍റെ സം​​​​ഗീ​​​​തനി​​​​ശ​​​​യും ന​​​​ഗ​​​​ര​​​​ത്തി​​​​ലെ വി​​​​വി​​​​ധ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ നൃ​​​​ത്തോ​​​​ത്സ​​​വ​​​​വും അ​​​​ര​​​​ങ്ങേ​​​​റും.

എ​​​​റ​​​​ണാ​​​​കു​​​​ളം പ്ര​​​​സ് ക്ല​​​ബ്ബി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ താ​​​​ര​​​​സം​​​​ഗ​​​​മ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​ടി​​​​ക്ക​​​​റ്റ് വി​​​ല്പ​​​​ന ‘മ​​​​ഞ്ഞി​​​​ല്‍ വി​​​​രി​​​​ഞ്ഞ പൂ​​​​ക്ക​​​​ള്‍’ സി​​​​നി​​​​മ​​​​യു​​​​ടെ ചീ​​​​ഫ് അ​​​​സോ​​​​സി​​​​യേ​​​​റ്റ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ സ്റ്റാ​​​​ന്‍​ലി ജോ​​​​സ് നാ​​​​ട്യ​​​​ശ്രീ ചി​​​​ത്രാ സു​​​​കു​​​​മാ​​​​ര​​​​ന് ന​​​​ല്‍​കി നി​​​​ര്‍​വ​​​​ഹി​​​​ച്ചു.

1000 രൂ​​​​പ മു​​​​ത​​​​ല്‍ 2000 രൂ​​​​പ വരെ​​​​യാ​​​​ണ് ടി​​​​ക്ക​​​​റ്റ് നി​​​​ര​​​​ക്ക്. ഷോ​​​​യി​​​​ല്‍ നി​​​​ന്നു​​​​ള്ള അ​​​​ധി​​​​ക വ​​​​രു​​​​മാ​​​​നം ട്രസ്റ്റി​​​​ലൂ​​​​ടെ ജീ​​​​വ​​​​കാ​​​​രു​​​​ണ്യ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​യി വി​​​​നി​​​​യോ​​​​ഗിക്കു​​​​മെ​​​​ന്ന് സം​​​​ഘാ​​​​ട​​​​ക​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.